ഉദയസൂര്യൻ


    ഉദയസൂര്യൻ
 കിഴക്കുണരും സ്വർണ്ണ പക്ഷി
 ചിറകില്ലാതെ വാനത്തിലൂടെ പറന്നു നടക്കും പക്ഷി
 കിളി കൊത്താത്ത മാമ്പഴം
 പറിച്ചു തിന്നാൻ പറ്റാത്ത മാമ്പഴം
 മരത്തിൽ കായ്ക്കാത്ത പഴമാണ്
 ഒരേ ഒരു പഴം
 വിത്തില്ലാത്ത പഴം
 മണ്ണിൽ വിളയാത്ത മാമ്പഴം

 വിളിക്കാതെ വന്നുപോകുന്ന ചങ്ങാതി
 കൂടെ കൂട്ടാൻ കഴിയാത്ത ചങ്ങാതി
 ഉരുണ്ടു നീങ്ങുന്ന ഒരു തീക്കട്ടയാണ്
 ചൂട് കൂടിയ ആ പഴം
 വെള്ളത്തിൽ മുങ്ങി കുളിക്കുമ്പോഴും
 തൊടാൻ ആകില്ല , എനിക്ക് തൊടണം എന്നുണ്ട്

 എത്ര കത്തിയാലും എണ്ണ തീരാത്ത ദീപം
 ആരും കത്തിക്കാതെ കത്തുന്നു
 ആരും അണയ്ക്കാതെ അണയുന്നു
 കരിയും പുകയും ഇല്ലാത്ത നിറദീപം

 

അമല് കൃഷ്ണ
3 എ ന്യൂ യു പി എസ് ശാന്തിവിള
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത