എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/സൂക്ഷിച്ചീടുക കൂട്ടുകാരെ

Schoolwiki സംരംഭത്തിൽ നിന്ന്
സൂക്ഷിച്ചീടുക കൂട്ടുകാരെ



സൂക്ഷിച്ചീടുക കൂട്ടുകാരെ
കൊറോണയെന്ന വിപത്തിനെ
കരുതിയിരിക്കാം നമ്മൾക്കെല്ലാം
മാരി പരത്തും വൈറസിനെ
ഇല്ലെങ്കിൽ അത്‌ തീർത്തീടും
നമ്മളെയെല്ലാം ഓർത്തോളൂ

പേടിക്കേണ്ട കൂട്ടരേ
ജാഗ്രത മതിയെന്നോർത്തീടാം
വീട്ടിലിരിക്കാം നമ്മൾക്കെല്ലാം
പൊട്ടിച്ചെറിയാം ചങ്ങലയെ

പാലിച്ചീടു വ്യക്തി ശുചിത്വം
പാലിച്ചീടു നിയമങ്ങൾ
അകന്ന് നിൽക്കാം എല്ലാർക്കും
അടുത്ത് വെക്കാം മനസുകളെ

ഒത്തുപിടിച്ചാൽ മലയും പോരും
ഒത്തില്ലെങ്കിൽ മലർന്ന് വീഴും
കേട്ടിട്ടില്ലേ കൂട്ടരേ; കേട്ടിട്ടില്ലേ കൂട്ടരേ ;
ഒന്നായ് പൊരുതാം എല്ലാർക്കും
ഓടിച്ചീടാം കൊറോണയെ
ഓടിച്ചീടാം കൊറോണയെ




 

ശ്രേയ ലിനേഷ് . എ
3 എ എ.എം.എൽ.പി.സ്കൂൾ പകര/
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത