ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/കൊറോണ നാം അറിയേണ്ടത്

Schoolwiki സംരംഭത്തിൽ നിന്ന്
21:10, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ നാം അറിയേണ്ടത്


ലോകമൊന്നടങ്കവും നമ്മുടെ രാജ്യം പ്രത്യേകിച്ചും നേരിട്ടു കൊണ്ടിരിക്കുന്ന ഒരതീവഗൗരവ സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ട് മനുഷ്യത്വവും സാമൂഹ്യ ഉത്തരവാദിത്തവും ഉള്ള കുറേ മനുഷ്യരും അവരുടെ കുടുംബങ്ങളും നമുക്കും സമൂഹത്തിനും വേണ്ടി സ്വയം മാറി നിന്ന് ഹോം കോറന്റെയിനിൽ കഴിയുന്നുണ്ട്. അവരിൽ പലരും പല തരത്തിലുള്ള മാനസികാവസ്ഥയിലൂടെ കടന്നുപോകുന്നവരായിരിക്കാം. അവരോടുള്ള നന്ദി അറിയിക്കുന്നതോടൊപ്പം അവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ കുറച്ച് മാർഗ്ഗങ്ങൾ കൂടി നിർദ്ദേശിക്കുന്നു. 1) നമ്മൾ കടന്നു പോകുന്ന പ്രത്യേക അവസ്ഥ covid 19 നെ കുറിച്ചുള്ള ഒരോ വാർത്തകളും updates ഉം അറിയാനുള്ള ജിജ്ഞാസ നമ്മിലുണ്ടാക്കാം. പക്ഷെ ദിവസത്തിൽ ഒരു നിശ്ചിത സമയത്തുമാത്രം ആധികാരിക കേന്ദ്രത്തിൽ നിന്നുള്ള വാർത്തകൾ മാത്രം ശ്രദ്ധിക്കുന്നതാവും ഇപ്പോൾ നല്ലത് 2 ) നമ്മുടെ നിയന്ത്രണത്തിനപ്പുറമുള്ള കാര്യങ്ങളെപ്പറ്റിയോർത്ത് വിഷമിക്കുന്നതിനേക്കാൾ നല്ലത് നമുക്കിപ്പോൾ ചെയ്യാൻ കഴിയുന്ന വ്യക്തി ശുചിത്വം, ആരോഗ്യ പരിപാലനം തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ കാണിക്കുന്നതാണ്. 3) ശരിയായ ഉറക്കം ആവശ്യമാണ്. പക്ഷെ ഉറങ്ങാനുള്ള സമയം എന്നതിനേക്കാൾ ശരിയായി റിലാക്സ് ചെയ്യാൻ ഉള്ള സമയമായി കാണാം. 4) വ്യായാമത്തിനും പ്രാധാന്യം നൽകുന്ന ശരിയായ ദിനചര്യ പാലിക്കാൻ ശ്രമിക്കാം 5) തിരക്കുകൾ കാരണം നഷ്ടപ്പെട്ട സൗഹൃദങ്ങളും ബന്ധങ്ങളും പുതുക്കാം 6) നല്ല പാട്ടുകൾ കേൾക്കാം സിനിമകൾ കാണാം 7)നമ്മുടെ മാനസികാവസ്ഥ മനസിലാക്കി അതിനെ എങ്ങനെ കൂടുതൽ പോസിറ്റീവ് ആക്കി മാറ്റാൻ സാധിക്കും എന്ന് ചിന്തിക്കാം 8) പോസിറ്റീവ് ആയി സംസാരിക്കുന്നവരുമായി കൂടുതൽ സമയം ചെലവഴിക്കാൻ ശ്രമിക്കാം 9) പോസിറ്റിവ് ആയി ചിന്തിക്കാനും പോസിറ്റീവായ പുസ്തകങ്ങൾ വായിക്കാനും വാർത്തകളറിയാനും ശ്രദ്ധിക്കാം 10) അടുത്തുള്ള സപ്പോർട്ട് ഗ്രൂപ്പുകളുമായി സമ്പർക്കം പുലർത്താം. 11) സമ്മർദ്ദം തോന്നുന്നുവെങ്കിൽ ആവശ്യമായ പ്രഫഷണൽ സഹായം തേടാം 12 ) സോഷ്യൽ മീഡിയ നന്നായി ഉപയോഗിക്കാം. വ്യാജ വാർത്തകളെ ഒഴിവാക്കാം. വേണമെങ്കിൽ നമ്മുടെ പോസിറ്റിവ് അനുഭവങ്ങൾ പങ്കുവെയ്ക്കാവുന്നതാണ്. 13 ) സന്തോഷം തരുന്ന കാര്യങ്ങൾ മാത്രം ചെയ്യാൻ ശ്രമിക്കാം. പഴയ ഹോബികൾ ഓർത്തെടുക്കാം 14) ജോലി സംബന്ധമായും പഠന സംബന്ധമായും പുതിയ Plan തയ്യാറാക്കാനും മറ്റ് ക്രിയാത്മകമായ ആലോചനകൾക്കുമായി ഈ ദിവസങ്ങൾ ഉപയോഗിക്കാം 15)ഒറ്റയ്ക്കല്ലാതെ കുടുംബമായി ഒറ്റപ്പെട്ടു കഴിയുന്നവർ മറ്റുള്ളവരുടെ മാനസികാരോഗ്യം കൂടി പരിഗണിച്ച് കുടുംബാന്തരീക്ഷം പോസിറ്റീവ് ആക്കണം. 16) AC ഒഴിവാക്കി വായുസഞ്ചാരമുള്ള വൃത്തിയുള്ള മുറിയിൽ കഴിയുക. ശുദ്ധവായു നമ്മുടെ മനസ്സിനും നല്ലതാണ്. 17) ഒരു മുറിയിൽ ക്വാറന്റയിനിൽ ഉള്ള വ്യക്തി ഒപ്പം താമസിക്കുന്നവരുടെ മാനസിക അവസ്ഥ ഉൾക്കൊള്ളുകയും അവരുടെ സുരക്ഷ കൂടി നല്ല രീതിയിൽ കണക്കിലെടുക്കുകയും ചെയ്താൽ ആശങ്കകൾ കുറയ്ക്കാം. 18) വെള്ളം കുടിക്കുന്നത് ശരീരത്തിന് മാത്രമല്ല മനസ്സിനും നല്ലതാണ് 19) മദ്യം തുടങ്ങിയ ലഹരികൾ നിങ്ങളുടെ സംഘർഷത്തിന്റെ പരിഹാരമല്ല അവയോട് അകലം പാലിക്കുക 20)പുറത്തേക്ക് പോകാൻ പറ്റാത്തവർക്ക് അവനവനിലേക്ക് കൂടുതൽ സഞ്ചരിക്കാൻ ശ്രമിക്കാം ..... ഹോം ക്വാറൻറ്റൈനിൽ കഴിയുന്നവർ - ഭൗതികമായി ഒറ്റപ്പെടുന്നുണ്ടെങ്കിലും, ആ പ്രവൃത്തി സാമൂഹ്യമായ ഐക്യപ്പെടലാണ് എന്ന് തിരിച്ചറിയണം. നമ്മുടെ പൗര-സാമൂഹ്യ ഉത്തരവാദിത്തമാണ് നമ്മൾ നിർവ്വഹിക്കുന്നത് - സഹജീവിയോടുള്ള കരുതൽ . ദിവ്യ പി എച്ച്

ദിവ്യ പി എച്ച് കൗൺസിലിങ് ടീച്ചർ
hs ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം