ജി എൽ പി എസ് പഴുപ്പത്തൂർ‍/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
20:19, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം


കൂട്ടുകാരെ, ചൈനയിലെ വുഹാനിൽ നിന്നും തുടക്കമിട്ട കോവി‍ഡ്- 19 എന്ന കൊറോണ വൈറസ് ഇപ്പോൾ ലോകമെങ്ങും പടർന്നിരിക്കുന്നു .ഈ വൈറസിനെ നമുക്ക് വീട്ടിലിരുന്ന് ജാഗ്രതയോടെ നേരിടാം. ഈ രോഗത്തെ പ്രതിരോധം കൊണ്ട് നമുക്ക് നേരിടാം.ഇടയ്ക്കിടയ്ക്ക് കൈ സോപ്പ് ഉപയോഗിച്ച് കഴുകുക. പുറത്തു പോകുമ്പോൾ മാസ്ക് ഉപയോഗിക്കുക.അനാവശ്യ കാര്യങ്ങൾക്ക് പുറത്തു പോകാതിരിക്കുക. കൈയും മുഖവുമായുള്ള സംസർഗം ഒഴിവാക്കുക.ഈ രോഗത്തെ നമുക്ക് പ്രതിരോധിക്കാം.നമ്മുടെ നാടിനെ രക്ഷിക്കാം, നമ്മുടെ രാജ്യത്തെ രക്ഷിക്കാം.ഇന്നുകൾ നാം ജാഗ്രതയോടെയിരുന്നാൽ നാളെകൾ നമുക്കായ് കാത്തിരിക്കുന്നു.വിദ്യാലയങ്ങളിൽ കൂട്ടുകാരോടൊത്തും നമ്മുടെ പ്രീയ അധ്യാപകരോടൊത്തും ഒന്നിച്ചു പഠിച്ചും കളിച്ചും രസിക്കാം.സ്കൂളിലെ ഉച്ചഭക്ഷണം ഒരുമിച്ച് കഴിക്കാം. കാത്തിരിക്കാം ആ നല്ല നാളേക്കായ്.

ശിവപ്രിയനായർ
2 A ജി.എൽ.പി.എസ്.പഴുപ്പത്തൂർ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം