എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
"കൊറോണ" എന്ന ലാറ്റിൻ വാക്കിനർത്ഥം 'കിരീടം' അല്ലെങ്കിൽ 'പ്രഭാവലയം' എന്നാണ്. എന്നാൽ ഈ വാക്ക് നമ്മൾ കേട്ടു തുടങ്ങിയത് ഒരു വൈറസിന്റെ പേരായിട്ടാണ്. ചൈനയിലെ വുഹാനിൽ തുടങ്ങിയ മാരകമായ ഒരു വൈറസ്. ലീവൻ ലിയാങ് എന്ന ഡോക്ടറാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. അദ്ദേഹം ഈ വൈറസിന് നിർദേശിച്ച പേര് "നോവൽ കൊറോണ വൈറസ്" എന്നായിരുന്നു. "കോവിഡ് 19" എന്ന് ലോകാരോഗ്യസംഘടന പുനർനാമകരണം ചെയ്തു. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമായതിനാൽ ഇതിനെ "സൂനോട്ടിക്" എന്ന പേരിൽ അറിയപ്പെടുന്നു. രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന അസുഖമായതിനാൽ ഇതിനെ "പാൻഡോമിക്" എന്ന് വിളിക്കുന്നു. കൊറോണ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത ദിവസം 2019 ഡിസംബർ 31 ആണ്. ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്ന ആറാമത്തെ സംഭവമാണ് കൊറോണ. ഇന്ത്യയിൽ ആദ്യ മരണ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനം കർണാടകയിലെ കൽബുർഗി ആണ്. എന്നാൽ ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്ത ഇന്ത്യൻ സംസ്ഥാനം കേരളമാണ്. കേരളത്തിലെ തൃശൂർ ജില്ലയിൽ ആണ് ആദ്യം ഈ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രണ്ടാമത്തെ ജില്ല കാസർകോട്ടെ കാഞ്ഞങ്ങാടാണ്. ഈ മഹാമാരിയെ നേരിടാൻ 2020 മാർച്ച്22.-ാം തീയതി ജനതാ കർഫ്യൂ ആചരിക്കണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പിന്നാലെ രാജ്യം മുഴുവൻ ലോക്ക് ഡൗൺ ആക്കി. വൈറസിന്റെ അതിപ്രസരണം തടയാൻ കേരള ആരോഗ്യ വകുപ്പിന്റെ പുതിയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഫലമായി "ബ്രേക്ക് ദി ചെയിൻ " നിലവിൽവന്നു. കൊറോണയുമായി ബന്ധപ്പെട്ട ആശങ്കകളകറ്റാൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച കോൾ സെന്റർ... "ദിശ 1056" എന്നറിയപ്പെടുന്നു. "സാർസ് കോവ് 2"എന്ന അസുഖത്തിലേക്കാണ് കോവിഡ് 19 രോഗബാധിതരെ നയിക്കുന്നത്. രോഗബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ കൊറോണ യെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു. എസ്. എസ് വാസൻ എന്ന ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ കൊറോണ വൈറസ് വാക്സിൻ വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള ഗവേഷണ സംഘത്തെ നയിക്കുന്ന വ്യക്തിയാണ്.കൊറോണ ബാധിച്ചുള്ള മരണത്തിൽ ഏഷ്യ മറികടന്ന് ഭൂഖണ്ഡം യൂറോപ്പാണ്. പ്രതിസന്ധി അതിരൂക്ഷമായ രാജ്യങ്ങൾക്ക് ലോകബാങ്ക് 2020 മാർച്ചിൽ 12 ബില്യൻ ഡോളർ സഹായം പ്രഖ്യാപിച്ചു. ചൈനയ്ക്ക് പുറമേ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ രാജ്യം ഫിലിപ്പൈൻസ് ആണ്. വളരെയേറെ മനുഷ്യജീവിതം കവർന്നെടുത്ത ഈ മഹാമാരി ഇപ്പോഴും അതിന്റെ ജൈത്രയാത്ര തുടരുകയാണ്. ഇതിനെതിരായി നമുക്ക് വളരെ ചെറിയ കാര്യങ്ങൾ ചെയ്ത് സുരക്ഷിതരാകാം. 1. സോപ്പ് ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കാം. സോപ്പിന് പകരം ഹാൻഡ് സാനിട്ടൈസർ നമുക്ക് ഉപയോഗിക്കാം. 2. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഒരു ടവൽ ഉപയോഗിച്ച് വായ പൊത്തി പിടിക്കാം. 3. മൂക്കും വായും മറഞ്ഞിരിക്കുംവിധമുള്ള മാസ്ക്കുകൾ ഉപയോഗിക്കുന്നത് ശീലമാക്കാം. കണ്ണ് മൂക്ക് വായ് ഇവയിൽ സ്പർശിക്കാതിരിക്കുക. 4. പൊതു സ്ഥലങ്ങളിലേക്കുള്ള യാത്ര പരമാവധി കുറക്കാം. 5. ലോക്ക് ഡൌൺ കാലത്ത് വീട്ടിൽ ഇരിക്കാം സുരക്ഷിതരായിരിക്കാം( സ്റ്റേ ഹോം സ്റ്റേ സേഫ്). 6. സർക്കാരിന്റെ--ബ്രേക്ക് ദി ചെയിനിൽ -- പങ്കാളികളാകാം 7. നിയമപാലകരുടെ യും ആരോഗ്യ പ്രവർത്തകരുടെയും വാക്കുകൾക്ക് ചെവി കൊടുക്കാം. 8. അടുക്കളത്തോട്ടങ്ങൾ വെച്ചുപിടിപ്പിക്കാം ആരോഗ്യകരമായ ഭക്ഷണം ശീലിക്കാം. 9. പക്ഷിമൃഗാദികളെ സംരക്ഷിക്കാനും ഈ കാലയളവിൽ നമുക്ക് ശ്രദ്ധിക്കാം. 10.ഈ ലോക്ക് ഡൌൺ കാലം കുടുംബത്തിൽ ചിലവഴിക്കാം. ആരോഗ്യകരമായ ശീലങ്ങളിലൂടെ ഈ രോഗത്തെ നമുക്ക് തുടച്ചു മാറ്റാം. പൊലിഞ്ഞുപോയ ജീവിതങ്ങൾക്ക് കണ്ണീർ പ്രണാമങ്ങൾ അർപ്പിക്കുന്നതോടൊപ്പം കുടുംബത്തെ മറന്നു ആതുര സേവനങ്ങളിലേർപ്പെട്ടവരെയും നിയമപാലനം നടത്തുന്നവരെയും ആദരവോടെ സ്മരിക്കാം....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ