എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/ലക്ഷ്മിയുടെ വിവാഹം
ലക്ഷ്മിയുടെ വിവാഹം
ഒരു നാട്ടിൽ ഒരു അച്ഛനും അദ്ദേഹത്തിന്റെ രണ്ടു മക്കളും താമസിച്ചിരുന്നു ഭാസ്കരൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അദ്ദേഹത്തിന്റെ മക്കൾ അരുണും ലക്ഷ്മിയും. ലക്ഷ്മിയെ എല്ലാവരും ഭാഗ്യമില്ലാത്തവൾ എന്നു വിളിച്ചിരുന്നു കാരണം അവൾ ജനിച്ച ഉടനെ അമ്മ മരിച്ചു പോയിരുന്നു. മാത്രവുമല്ല അമ്മ മരിച്ച് കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ Taxi ഡ്രൈവറായ അച്ഛൻ ഒരു അപകടത്തിൽ പെട്ട് കാലൊടിഞ്ഞു ഇതെല്ലാം അവളുടെ കുഴപ്പമാണെന്നാണ് എല്ലാവരും പറയുന്നത് അതൊന്നും ആ കുടുംബം വിശ്വസിച്ചില്ല അരുൺസഹോദരിയെ പഠിപ്പിക്കുന്നതിനായി വിദേശത്തു ജോലിക്കുപോയി മൂന്നു വർഷം കൂടുമ്പോഴേ ചേട്ടൻ നാട്ടിൽ വരൂ . അങ്ങനെ ലക്ഷ്മി ഇപ്പോൾ കോളേജിൽ ഡിഗ്രി ക്കു പഠിക്കുകയാണ്. ലക്ഷ്മിക്കും ചേട്ടനും വിവാഹ പ്രായമായി .രണ്ടു പേരുടേയും വിവാഹം ഒരുമിച്ചു നടത്താനായിരുന്നു അച്ഛന്റെ തീരുമാനം എന്നാൽ തന്റെ അനുജത്തിയുടെ വിവാഹം കഴിഞ്ഞിട്ടേ താൻ വിവാഹം കഴിക്കുവെന്ന് ജ്യേഷ്ഠനും. ലക്ഷ്മിയുടെ വിവാഹമുറപ്പിച്ചു. ഒരു വർഷം കഴിഞ്ഞ് അരുൺ എത്തുമ്പോൾ വിവാഹം എന്നു തീരുമാനിച്ചു. തന്റെ ജീവിതത്തിൽ ആദ്യമായി ഒരു നല്ല കാര്യം നടക്കാൻ പോകുന്നതിലുള്ള സന്തോഷത്തിലാണ് ലക്ഷ്മി.അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി. ലക്ഷ്മിയുടെ വിവാഹത്തിന് ഇനി ഒരു മാസമേയുള്ളൂ. വിവാഹത്തിന് രണ്ടാഴ്ച മുമ്പ് അരുൺ നാട്ടിലെത്തും. ലക്ഷ്മി അന്ന് വിവാഹ ക്ഷണക്കത്തുമായാണ് കോളേജിലേക്കു പോയത്. അവിടെ വച്ച് അവൾ കേട്ട വാർത്ത വേദനാജനകമായിരുന്നു. രാജ്യത്ത് കൊറോണ വൈറസ് രോഗം കൂടി വരുന്നതിനാൽ സ്ക്കൂളുകളും കോളേജുകളുമെല്ലാം അടച്ചു . ആളുകൾ ഒരുമിച്ചു കൂടുന്ന പരിപാടികളോ ആഘോഷങ്ങളോ നടത്താതെ എല്ലാവരും വീട്ടിനുള്ളിൽ ഇരിക്കണം. വിദേശത്തുള്ളവർക്ക് നാട്ടിലേക്ക് വരാൻ കഴിയില്ല. പാവം ലക്ഷ്മിക്ക് സങ്കടം സഹിക്കാനാവാതെ കരഞ്ഞു കൊണ്ടേയിരുന്നു. കരഞ്ഞു കൊണ്ട് വീട്ടിലെത്തിയ അവളെ അച്ഛൻ സമാധാനിപ്പിച്ചു അപ്പോൾ നിറഞ്ഞ കണ്ണുകളോടെ അവൾ അച്ഛനോടു പറഞ്ഞു എന്തു ഭാഗ്യമില്ലാത്തവളാണ് ഞാൻ എന്റെ വിവാഹം നടന്നില്ലെങ്കിലും വേണ്ടില്ല എന്റെ അരുണേട്ടൻ കുഴപ്പമൊന്നുമില്ലാതെ ഇങ്ങു വന്നാൽ മതിയായിരുന്നു. അവൾ അരുണേട്ടനെക്കുറിച്ചുള്ള ചിന്തയിലങ്ങനെ ഇരുന്നു ....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ