സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
09:39, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SENSARA DANIEL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം ആരോഗ്യം നൽകും <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം ആരോഗ്യം നൽകും


 ഒരു ഗ്രാമത്തിൽ രാജുവും രാമുവും എന്ന് പേരായ രണ്ട് സുഹൃത്തുക്കൾ താമസിച്ചിരുന്നു. രാമൻ തന്റെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചിരുന്നു.പറമ്പിൽ വേയ്സ്റ്റ് ഒന്നും വലിച്ചെറിയില്ലായിരുന്നു.പുല്ലുകൾ മുളക്കാൻ അനുവദിക്കില്ലായിരുന്നു.പകരം ചെടികളും മരങ്ങളും നട്ടുവളർത്തി പരിപാലിച്ചിരുന്നു.ഭംഗിയുള്ള ഒരു പച്ചക്കറിതോട്ടം നട്ടുവളർത്തിയിരുന്നു.എന്നാൽ നേരെ തിരിച്ചായിരുന്നു രാജു.വീടും പരിസരവും വൃത്തിയാക്കാൻ ശ്രമിച്ചിരുന്നില്ല.പ്ളാസ്റ്റിക്കും മറ്റ് ചപ്പുചവറുകളും മുറ്റത്തും പറമ്പിലും വലിച്ചെറിയുമായിരുന്നു.വീടിനുചുറ്റും പുല്ലും മറ്റും വളർന്നു കാടുപിടിച്ചിരുന്നു.അവിടെ നിറയെ കൊതുകും ഇഴജന്തുക്കളും ആയിരുന്നു.അതുകൊണ്ട് രാജുവിന് എന്നും അസുഖമായിരുന്നു.ഒരിക്കൽ രാജു സുഖമില്ലാതെ കിടന്നപ്പോൾ രാമൻ അവനെ കാണാൻ പോയി.എന്നിട്ട് അവനോട് പറഞ്ഞു,നീ ശുചിത്വം ഉള്ള അന്തരീക്ഷത്തിൽ ജീവിക്കാത്തതുകൊണ്ടാണ് നിനക്ക് എന്നും അസുഖം വരുന്നത്.ആരോഗ്യമുള്ള ഒരു ശരീരത്തിന് ശുചിത്വം വളരെ പ്രധാനപ്പെട്ടതാണ് എന്ന് അവനെ പറഞ്ഞു മനസിലാക്കി.രാജുവിന് അവന്റെ തെറ്റ് ബോധ്യമായി. രോഗം മാറിയ ഉടനെ രാജു തന്റെ വീടും പരിസരവും വൃത്തിയാക്കി. രാമനെ പോലെ രാജുവും ശുചിത്വമുള്ള ജീവിതം ജീവിച്ചു തുടങ്ങി.രോഗങ്ങൾ ഉണ്ടാകുന്നതും കുറഞ്ഞുതുടങ്ങി.രണ്ട് പേരും സന്തോഷത്തോടെ ജീവിച്ചു. 


ആൻ്റണി തോമസ്
1 B സെൻറ് : ജോവാക്കിംസ് യു .പി . എസ് കലൂർ, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



ക്ലാസ്സ്= 5 B പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= സെൻറ് : ജോവാക്കിംസ് യു .പി . എസ് കലൂർ, എറണാകുളം സ്കൂൾ കോഡ്= 26253 ഉപജില്ല= എറണാകുളം ജില്ല= എറണാകുളം തരം= ലേഖനം color= 2

}}