ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
23:26, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26058 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

പരിസ്ഥിതി നമ്മുടെ അമ്മയാണ് . നമ്മുടെ വീടാണ് . പക്ഷേ പരിസ്ഥിതിയെ നമ്മൾ തന്നെയാണ് ഉപദ്രവിക്കുന്നത്. നമ്മൾ ഒരിക്കലും അങ്ങനെയൊന്നും പരിസ്ഥിതിയോട് ചെയ്യരുത്. അങ്ങനെ നമ്മൾ ചെയ്തതിന്റെ ഫലമായിട്ടാണ് കൊടും വേനലായും മഹാപ്രളയവും ആയിട്ട് പ്രകൃതി തിരിച്ചടിക്കുന്നത് . ദൈവം ഈ ഭൂമിയിൽ ജീവിക്കുന്നത് നമുക്ക് വേണ്ടി മാത്രമല്ല . ഈ ഭൂമിയിലെ സകല ജീവജാലങ്ങൾക്കും വേണ്ടിയാണ് എന്ന് നമ്മൾ ഓർക്കണം . നമുക്ക് മാത്രമല്ല ഭൂമിയിൽ അവകാശം ഉള്ളത് . മറ്റു ജീവജാലങ്ങൾക്കും ഈ ഭൂമിയിൽ അവകാശങ്ങൾ ഉണ്ടെന്ന് നാം ഓർക്കണം. പക്ഷേ ഈ കാര്യം നാം പലപ്പോഴും മറന്നു പോകാറുണ്ട് .

മനുഷ്യൻ മാത്രമാണ് പ്രകൃതിയെ ദുരുപയോഗം ചെയ്യുന്നത് . അതും അവരുടെ സ്വാർത്ഥ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം . ശാന്ത സംഗീതമായി ഒഴുകുന്ന പുഴകളും ആകാശം മുട്ടുന്ന മലനിരകളും നമ്മുടെ കണ്ണുകൾക്ക് പച്ചപ്പ് നൽകുന്ന പുല്ലുകളും മരങ്ങളും കൊണ്ട് മനോഹരമായ പ്രകൃതിയെ മനുഷ്യരാണ് ഓരോ നിമിഷവും കൊന്നു കൊണ്ടിരിക്കുന്നത് . പുഴകൾ നികത്തിയും മലകളും കുന്നുകളും ഇടിച്ചും മരങ്ങൾ വെട്ടിയും എല്ലാം മനുഷ്യൻ പ്രകൃതിയെ ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ് . പ്രകൃതി മനുഷ്യനു വേണ്ടതെല്ലാം നൽകുന്നുണ്ട്. പക്ഷേ മനുഷ്യർ കൂടുതൽ കെട്ടണം എന്ന് അത്യാഗ്രഹം മൂലം പ്രകൃതിയെ ഉന്മൂലനം ചെയ്തു കൊണ്ടിരിക്കുകയാണ്. ആർക്കും ഒരു ദ്രോഹവും ചെയ്യാതിരിക്കുന്ന മൃഗങ്ങളെയും പക്ഷികളെയും പോലും വെറുതെ വിടുന്നില്ല. പ്രകൃതിയെ ഉപദ്രവിക്കുന്നത് പോരാതെ അതിൽ വസിക്കുന്ന മൃഗങ്ങളെയും പക്ഷികളെയും വെറുതെ ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ്. മൃഗങ്ങളെയും പക്ഷികളെയും ഉപദ്രവിക്കുന്നത് ഇപ്പോൾ മനുഷ്യർക്ക് വിനോദം മാത്രമായി മാറിയിരിക്കുന്നു .

നമ്മൾ ഉപയോഗിക്കുന്ന വാഹനങ്ങളിൽ നിന്നും വരുന്ന പുക കാരണം നമ്മൾ ശ്വസിക്കുന്ന വായു പോലും മലിനീകരണം നേരിട്ടു കൊണ്ടിരിക്കുകയാണ്.അങ്ങനെ പ്രകൃതിമലിനീകരണം കൂടാതെ വായുമലിനീകരണവും വർധിച്ചു കൊണ്ടിരിക്കുകയാണ് .ഓരോ ദിവസം കഴിയുംതോറും വാഹനങ്ങൾ നമുക്ക് ഉപകാരമുള്ള ആണെങ്കിലും അതിൽ നിന്ന് വരുന്ന പുകയും വായു മലിനീകരണത്തിന് കാരണമാകുന്നു . ഫാക്ടറികളിൽ നിന്നും പുറന്തള്ളപ്പെടുന്ന അഴുക്കുകൾ പുഴയിൽ ചെന്ന് ജലമലിനീകരണം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു . ഓരോ ദിവസം കഴിയുന്തോറും പുഴകൾ ഇങ്ങനെ നശിച്ചുകൊണ്ടിരിക്കുകയാണ് .

ഈ മലിനീകരണം തടയാൻ പ്രകൃതി സംരക്ഷണവും മറ്റും പലവട്ടം നോക്കിയിട്ട് പോലും ഇത് തടയാൻ സാധിച്ചിട്ടില്ല . പക്ഷേ ഇന്ന് ലോകം മുഴുവൻ നേരിടുന്ന മഹാ മാരിയായ കൊറോണ വൈറസ് തടയാൻ വേണ്ടിയും മനുഷ്യൻ ഇനിയും ജീവിച്ചിരിക്കാൻ വേണ്ടിയും നമ്മുടെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും കൂടി ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിന്റെ ഫലമായി ആളുകൾ പുറത്തിറങ്ങുന്ന സാഹചര്യം ഉണ്ടായിട്ടില്ല . ഇന്നേവരെ ഇങ്ങനെയൊരു സാഹചര്യം അനുഭവിച്ചിട്ടില്ലാത്തതിനാൽ മനുഷ്യർ കുറച്ചു കഷ്ടപ്പെടുന്നുണ്ട് എങ്കിലും, ആ കഷ്ടപ്പാടിന്റെ ഫലമായി നമ്മുടെ പ്രകൃതി മലിനീകരണം കുറഞ്ഞു കൊണ്ടിരിക്കുകയാണ് .അതുപോലെ തന്നെ നമ്മൾ ശ്വസിച്ചുകൊണ്ടിരിക്കുന്ന വായു മലിനീകരണത്തിന്റെ കാര്യത്തിലും നമുക്ക് നേരിയ കുറവ് കാണാം . ആളുകൾ പുറത്തേക്ക് ഇറങ്ങാത്തതിനാൽ , പുഴയിലേക്കും മറ്റും ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കിന്റെ കാര്യത്തിൽ കുറവുണ്ട് . വിനോദസഞ്ചാരികൾ ഒന്നും ഒന്നും ചെല്ലാത്തതിനാൽ മൃഗങ്ങളും പക്ഷികളും അവയുടെ സ്വാതന്ത്ര്യത്തിന്റെ ഉത്സവം ആഘോഷിച്ചു കൊണ്ടിരിക്കുകയാണ് . ഈ കൊറോണക്കാലത്ത് നമ്മൾ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് എങ്കിലും പ്രകൃതി അതിന്റെ പൂർണ്ണ രൂപത്തിൽ കഴിയുകയാണ് . മനുഷ്യൻ വീട്ടിൽ ഇരിക്കുന്നത് കൊണ്ടാണ് പ്രകൃതിയെ ഇങ്ങനെ കാണാൻ കഴിയുന്നത് . മനുഷ്യരാണ് പ്രകൃതിയിലെ ഏറ്റവും വലിയ അപകടകാരികൾ. അല്ലാതെ നമ്മൾ വിചാരിക്കുന്നത് പോലെ മൃഗങ്ങൾ അല്ല. അതുകൊണ്ട് നമ്മൾ ഒരിക്കലും പ്രകൃതിയെ ഉപദ്രവിക്കരുത് എന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഈ കൊറോണക്കാലം .

ദിയ റോസ് തോമസ്
8ബി ഔർ ലേഡീസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്,.പള്ളുരുത്തി.
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം