ഗവ എച്ച് എസ് അഴീക്കോട്/അക്ഷരവൃക്ഷം/കൈ കോർക്കാം പോരാടാം
{{BoxTop1 | തലക്കെട്ട്=
കൈ കോർക്കാം പോരാടാം
നാം ലോകമെമ്പാടും കോവിഡ് 19 എന്ന കൊറോണ വൈറസിനെതിരെ പോരാടുകയാണ്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഈ മഹാമാരി വിത്തുവിതച്ചുകൊണ്ട് മുന്നോട്ട് പോവുകയാണ് അതിൽ ഒരു രാജ്യം ആണ് നമ്മുടെ സ്വന്തം രാജ്യം ആയ ഇന്ത്യ. ഇതിൽ ഞാൻ സ്നേഹിക്കുന്ന എന്റെ നാടായ കൊച്ചുകേരളം ഇന്ന് കോവിഡ് 19തിനെതിരെ പ്രതിരോധപ്രവർത്തനത്തിൽ മുൻനിരയിൽ നിൽക്കുന്നു ഇതിൽ ഒരു മലയാളി എന്ന നിലയിൽ എനിക്ക് അഭിമാനമുണ്ട്.കേരളത്തിൽ ഈ മഹാമാരിക്കെതിരെ അഹോരാത്രം പോരാടുന്ന ആരോഗ്യപ്രവർത്തകർക്കും പോലീസുകാർക്കും മറ്റു സന്നദ്ധ പ്രവർത്തകർക്കും കൂടാതെ നമ്മുടെ സർക്കാരിനും ആരോഗ്യമന്ത്രി ടീച്ചറമ്മക്കും ഒരായിരം ബിഗ് സല്യൂട്ട്. ഇവരുടെ മുന്നിൽ ഞാൻ എന്റെ ശിരസ് നമിക്കുന്നു. നാം ഓരോരുത്തരും സർക്കാരും ആരോഗ്യപ്രവർത്തകരും പറയുന്നത് അനുസരിക്കണം. "ബ്രേക്ക് ദ ചെയിൻ" നാം അവരവരുടെ വീടുകളിൽ സുരക്ഷിതരായി ഇരിക്കണം സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകണം. സാമൂഹിക അകലം പാലിക്കണം. പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം. കഴിയുന്നതും പുറത്ത് പോകാതിരിക്കുക. വിദേശത്തുനിന്നും വന്നവർ ആരോഗ്യവകുപ്പിനെ ബന്ധപ്പെടണം. കോവിഡ് 19 എന്ന കൊറോണയെ നാം ഭയപ്പെടുകയല്ല വേണ്ടത് ഒത്തൊരുമയോടുകൂടി, ജാഗ്രതയോട്കൂടി നേരിടുകയാണ് വേണ്ടത്. "ഒത്തുപിടിച്ചാൽ മലയും പോരും " എന്ന പഴമൊഴി പോലെ നമുക്ക് ഒരുമിച്ച് ഈ മഹാമാരിക്കെതിരെ പോരാടാൻ കൈകോർക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- കണ്ണൂർ ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ