ജി.എൽ.പി.സ്കൂൾ ഒഴൂർ/അക്ഷരവൃക്ഷം/കൊറോണ ഒരു തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
20:13, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ഒരു തിരിച്ചറിവ്

രാവിലത്തെ ചായ കഴിഞ്ഞ്
ടിവി കണ്ടു കൊണ്ടിരിക്കുമ്പോൾ
അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും...
അപ്പോൾ അമ്മ വിളിച്ചുണർത്തി
ചൂടു ചായ കൊടുക്കുമെന്നും
 ഉച്ചയൂണ് കഴിഞ്ഞ്
 രണ്ട് പേരും ഒന്ന്
മയങ്ങുമെന്നും
പറമ്പിൽ തൊട്ടാവാടി പൂക്കളുണ്ടെന്നും
വൈകുന്നേരം മുറ്റത്തെ തണൽ
സിറ്റ് ഔട്ടിലെ കസേരയോട് ചേർത്ത്
കുശലം പറയാൻ വരുമെന്നും...
അഞ്ചു മണിയുടെ വെയിൽ
ഊണ് മേശ പുറത്ത് വിരിയുമെന്നും...
ഇന്നലെ വന്ന കൊറോണയാണ്
എനിക്ക് കാട്ടി തന്നത്.
 

അൻഷബ യാക്കൂത്ത്‌
(3B) ജി.എൽ.പി.സ്കൂൾ ഒഴൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത