എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ/അക്ഷരവൃക്ഷം/മുത്തശ്ശിക്കഥ
മുത്തശ്ശിക്കഥ
കുഞ്ഞുങ്ങളെ നിങ്ങൾക്കെല്ലാവർക്കും കഥകൾ ഇഷ്ടമല്ലേ. മുത്തശ്ശി ഇന്ന് നിങ്ങൾക്കൊരു കഥ പറഞ്ഞു തരാം .ഇത് വെറുമൊരു കഥയല്ല കേട്ടോ .അനുസരണ കൊണ്ട് ഒരു മഹാമാരിയെ തോൽപ്പിച്ച കഥയാണിത് . വർഷങ്ങൾക്കു മുമ്പ് മുത്തശ്ശി ഒന്നിൽ പഠിക്കുന്ന സമയം .പെട്ടെന്നൊരു ദിവസം ഉച്ചയ്ക്ക് ടീച്ചർ ക്ലാസിൽ വന്നു പറഞ്ഞു.. നാളെ മുതൽ ക്ലാസ്സില്ല . ഞങ്ങളെല്ലാവരും സന്തോഷം കൊണ്ട് തുള്ളിച്ചാടി. അപ്പോഴാണ് ടീച്ചർ കൊറോണ എന്ന മഹാ മാരി നമ്മുടെ കൊച്ചു കേരളത്തിൽ എത്തിയിരിക്കുന്നു എന്നും ആരും വീട്ടിൽ നിന്ന് പുറത്തിറങ്ങരുത് ,അച്ഛനും അമ്മയും പറയുന്നത് അനുസരിക്കണം എന്നും പറഞ്ഞത്.പിന്നീടുള്ള ദിവസങ്ങളിലെല്ലാം എല്ലാവരും വീട്ടിൽത്തന്നെയുണ്ടായിരുന്നു. അച്ഛനും അമ്മയും ചേട്ടനും ഒക്കെ .അമ്മയും അചഛനും പറയുന്നത് പോലെ മുത്തശ്ശിയും ,മുത്തശ്ശി ടെ ചേട്ടനുമൊക്കെ എപ്പോഴും കൈ കഴുകിക്കൊണ്ടിരുന്നു. ഒരു മാസത്തോളം ഞങ്ങൾ വീടിനു പുറത്തിറങ്ങിയില്ല. പിന്നെ കുറേക്കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴും അച്ഛനും ,അമ്മയും പറയുന്നതുപോലെ ഞങ്ങൾ മാസ്ക് ധരിച്ചു. കുറേ ആളുകൾ മരിച്ചു. ഉത്സവങ്ങളും ,പെരുന്നാളുമെല്ലാം വേണ്ടെന്നു വച്ചു .പുറത്തിറങ്ങി ഞങ്ങൾ കളിച്ചോട്ടെ എന്ന് ചോദിക്കുമ്പോൾ മുത്തശ്ശി ടെ അമ്മ പേപ്പറിൽ കൊറോണ വന്ന് മരിച്ചവരുടെ പടം കാണിച്ചു തരും. പിന്നെ ഞങ്ങൾ പുറത്തിറങ്ങുന്ന കാര്യം ചോദിച്ചിട്ടില്ല. ലോകം മുഴുവൻ കൊറോണയിൽ പേടിച്ചു വിറങ്ങലിച്ചപ്പോഴും നമ്മുടെ രാജ്യം അതിനെയെല്ലാം മറികടന്നു.അതെ കുഞ്ഞുങ്ങളെ അത്നമ്മുടെ നാട് കൊറോണയെ അതിജീവിച്ചത് അച്ഛനമ്മമാരെയും ,ടീച്ചർമാരെയും ,സർക്കാരിനെയും ഒക്കെ അക്ഷരം പ്രതി അനുസരിച്ചായിരുന്നു
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ