സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ഇളംചുവടുകൾ
ഇളംചുവടുകൾ
അവധിക്കാലമായതിനാൽ മോനു രാവിലെ തന്നെ എഴുന്നേറ്റു. കുഞ്ഞനിയത്തിമാരെയും കൂട്ടി കളിക്കാനായി മുറ്റത്തിറങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ അമ്മ വന്ന് ഭക്ഷണം കഴിക്കാനായി വിളിച്ചു. മോനു ഓടിവന്ന് സോപ്പുപയോഗിച്ച് കൈ നല്ല വൃത്തിയായി കഴുകി ഭക്ഷണം കഴിക്കാൻ ഇരുന്നു. അനിയത്തിമാർ കൈ കഴുകാതെ ഭക്ഷണം കഴിക്കാൻ വന്നിരിക്കുന്നത് കണ്ട് അവൻ ചോദിച്ചു. പൊന്നു, മിന്നു, നിങ്ങൾ കൈ കഴുകാതെ ആണോ ഭക്ഷണം കഴിക്കുന്നത്. ഇപ്പോൾ കൊറോണ കാലമാണ് കൈ എപ്പോഴും വൃത്തിയായി കഴുകി സൂക്ഷിക്കണം എന്ന് അപ്പയും അമ്മയും പറഞ്ഞു തന്നിട്ടില്ലേ. ടിവിയിലും, പത്രത്തിലും ഒക്കെ നമ്മൾ വാർത്ത കാണുന്നതല്ലേ. അപ്പോൾ അവർ ചോദിച്ചു ചേട്ടായി കൈകഴുകി ആയിരുന്നോ. അമ്മ പറഞ്ഞു അവൻ കൈ കഴുകിയ ശേഷമാണ് ഭക്ഷണം കഴിക്കാൻ വന്നിരുന്നത്. അപ്പോൾ മോനു പറഞ്ഞു വാ, നിങ്ങളെ ഞാൻ നല്ല വൃത്തിയായി കൈകഴുകാൻ പഠിപ്പിക്കാം. അവൻ അവരെ കൂട്ടിക്കൊണ്ടുപോയി കൈ വൃത്തിയായി കഴുകിച്ചു കൊണ്ടുവന്നു. അതു കണ്ട് അവനെ അപ്പയും അമ്മയും മിടുക്കൻ എന്നുപറഞ്ഞ് അഭിനന്ദിച്ചു. അപ്പോൾ അപ്പ അവർക്ക് പറഞ്ഞു കൊടുത്തു. രോഗം വരാതിരിക്കാൻ നമ്മൾ എപ്പോഴും വൃത്തിയായി കൈ കഴുകി സൂക്ഷിക്കണം. ഒരു കൈ അകലത്തിൽ മറ്റുള്ളവരുമായി ഇടപഴകുക, ഭക്ഷണരീതിയിൽ മാറ്റം വരുത്തുക, സമയത്ത് ഭക്ഷണം കഴിക്കുക, നന്നായി ഉറങ്ങുക ഇങ്ങനെയുള്ള കാര്യങ്ങൾ എല്ലാം നമ്മൾ ശ്രദ്ധിക്കണം. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനായി പ്രോട്ടീൻ, വൈറ്റമിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയും, ഇടയ്ക്കിടയ്ക്ക് ധാരാളം വെള്ളം കുടിക്കുകയും ചെയ്യണം. ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾ എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉപയോഗിക്കണം. ഇതെല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവർ പറഞ്ഞു ഞങ്ങൾ ഇനിമുതൽ ഇതെല്ലാം അനുസരിക്കുന്നത് ആയിരിക്കും അപ്പാ. അവരെല്ലാവരും കൂടി സന്തോഷത്തോടെ ഭക്ഷണം കഴിച്ച് എഴുന്നേറ്റ് പോയി.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ