Schoolwiki സംരംഭത്തിൽ നിന്ന്
വഞ്ചിപ്പാട്ട്
ഓ.. തിത്തിത്താരാ
തിത്തി തെയ് തിത്തൈ
തക തെയ് തെയ്തോം
കൊറോണ കടലിനുള്ളിൽ
തുഴഞ്ഞു തുഴഞ്ഞു നീങ്ങും
ഞങ്ങൾക്കൊപ്പം വഞ്ചിയിൽ
നിങ്ങളും പോരൂ..
ഒത്തൊരുമയോടു കൂടി
നമുക്കൊന്നായ് ചേർന്നീടേണം
കൊറോണ തൻ ചങ്ങലയെ
പൊട്ടിച്ചിടേണം
ഭയമല്ല വേണ്ടതയ്യോ
കരുതലാണെന്നുള്ളതും
മറക്കാതെയിരിക്കണം
മർത്യരാം നമ്മൾ
രാജ്യങ്ങളും പൂട്ടിയല്ലൊ
വീടുകളും പൂട്ടിയല്ലൊ
ഹൃദയത്തിൻ വാതായനം
തുറന്നിടേണം
പുറത്തിറങ്ങാനായിട്ട്
തിടുക്കവും കൂട്ടീടേണ്ട
അകത്തുള്ള കളികളിൽ
തൃപ്തിയടയൂ
കൈകൾ കൂപ്പി പ്രാർത്ഥിച്ചിടാം
സ്വന്തം ജീവൻ ത്യജിച്ചിട്ടും
നമ്മൾക്കായ് വേല ചെയ്യും
സോദരങ്ങൾക്കായ്
വൈറസിനെ തടയാനായ്
നമ്മളെല്ലാം ശ്രദ്ധിക്കേണം
വ്യകതിശുചിത്വത്തിൽ
നമ്മൾ മുൻപിലാകേണം
പരിസര ശുചിത്വവും
ഒപ്പം തന്നെ വേണമല്ലൊ
ഇവയെല്ലാം അണുവിനെ
തടഞ്ഞു നിർത്തും
വരവേൽക്കാം കുട്ടുകാരെ
പുതിയൊരു പുലരിയെ
നാളെയുടെ പൗരൻമാരാം
നമ്മൾക്കേവർക്കും
ഓ.. തിത്തിത്താരാ
തിത്തി തെയ് തിത്തൈ
തക തെയ് തെയ് തോം
|