എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ ശുചിത്വം
ശുചിത്വം
ശുചിത്വം പുറമേ മാത്രം ഉണ്ടായിരിക്കേണ്ട ഒരു സംഗതിയല്ല. ജീവിതത്തിൻ്റെ സമസ്ത തലങ്ങളെയും ഉൾക്കൊള്ളേണ്ട ഒന്നാണ്. ശുചിത്വത്തെ സംബന്ധിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടോടെയാണ് ഓരോ പ്രദേശത്തുള്ള ജനങ്ങൾ വളർന്നു വരുന്നത്.നമ്മൾ കേരളീയർ വ്യക്തി ശുചിത്വം പാലിക്കുന്ന കാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തുന്നവരാണ്. എങ്കിലും കോവിഡ്- 19 എന്ന രോഗം ലോകത്തെ കീഴടക്കിയ സാഹചര്യത്തിൽ ശുചിത്വത്തിൻ്റെ കാര്യത്തിൽ നമ്മൾ കുറച്ചു കൂടി കാര്യങ്ങൾ ശ്രദ്ധിക്കണം. ഇടയ്ക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കണം. ഹസ്തദാനം ഒഴിവാക്കുക. സാമൂഹിക അകലം കൃത്യമായി പാലിക്കുക. വ്യക്തി ശുചിത്വം ശീലമാക്കുന്നതു പോലെ തന്നെ പരിസര ശുചിത്വത്തിൻ്റെ കാര്യത്തിലും നമ്മൾ ശ്രദ്ധിക്കണം. പല തരത്തിലുള്ള പകർച്ച രോഗങ്ങൾ പടരാൻ കാരണം പരിസര ശുചിത്വം ഇല്ലാത്തതു കൊണ്ടാണ്. സ്വന്തം വീട്ടിലെ മാലിന്യങ്ങൾ വലിച്ചെറിയാതെ തരം തിരിച്ച് ശേഖരിച്ച് പെപ്പ് കബോസ്റ്റിങ്ങോ, മണ്ണിര കബോസ്റ്റിങ്ങോ വഴി ജൈവവളമാക്കി മാറ്റാം. വളർത്തുമൃഗങ്ങളായ ആട്, പശു, പന്നി, ഇവയെ വൃത്തിയായി സൂക്ഷിക്കുക. ഇവയുടെ മാലിന്യങ്ങൾ ബയോഗ്യാസ് പ്ലാൻ്റുകൾ നിർമ്മിച്ച് അതിലൂടെ പാചകത്തിനുള്ള ഗ്യാസ് ഉണ്ടാക്കാം. അജൈവ മാലിന്യമായ പ്ലാസ്റ്റിക് ഉപയോഗം കഴിഞ്ഞ് വലിച്ചെറിയരുത്. പ്ലാസ്റ്റിക്ക്കൂടുകൾക്ക് പകരം തുണി സഞ്ചികൾ ഉപയോഗിക്കണം.പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കുന്നത് പരിസര മലനീകരണത്തിനും വായു മലനീകരണത്തിനും കാരണമാകുന്നു. വീടിൻ്റെ പരിസരത്ത് വെള്ളം കെട്ടികിടക്കുവാൻ ഇടവരുത്തരുത്. വെള്ളം കെട്ടികിടന്നാൽ കൊതുക് മുട്ടയിട്ടു വളരുന്നതിന് കാരണമാവും. ഡെങ്കിപനി, ചിക്കൻ ഗുനിയ എന്നീ പകർച്ചവ്യാധികൾ കൊതു കാണ് പരുത്തുന്നത്. അതിനാൽ ദിവസവും വീടും പരിസരവും വൃത്തിയാക്കുക. ശുചിത്വം ഇല്ലായ്മ ജല വായു മലനീകരണത്തിന് കാരണമാകുന്നു. അതിനാൽ വ്യക്തി ശുചിത്വത്തിലൂടെയും പരിസര ശുചിത്വത്തിലൂടെയും ആരോഗ്യമുള്ള ഒരു ജനതയായി വളരുവാൻ നമുക്ക് കഴിയട്ടെ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം