എസ്.ജി.എം.എ.എൽ.പി.എസ് കാരന്തൂർ/അക്ഷരവൃക്ഷം/കൊവിഡ് എന്ന മഹാമാരി
കൊവിഡ് എന്ന മഹാമാരി
2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ പൊട്ടി പുറപ്പെട്ട പകർച്ച വ്യാധിയാണ് കൊവിഡ്-19. ഇതിന് കാരണം വളരെ പെട്ടെന്ന് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് ആയ കൊറോണയാണ്. ആരോഗ്യപ്രവർത്തകർ അന്നു തന്നെ ഇതിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പലരും ഇതിനെ കാര്യമായെടുത്തില്ല. അതുകൊണ്ടുതന്നെ അമേരിക്കപോലുള്ള രാജ്യങ്ങളിൽ പോലും അര ലക്ഷത്തിലധികം ആളുകൾ ഇതുവരെ മരിച്ചു വീണു. ഇന്ത്യ അടക്കം ലോകത്തെ ഇരുന്നൂറിലേറെ രാജ്യങ്ങളിൽ കൊവിഡ് ബാധിച്ച് ആളുകൾ മരിച്ചു കൊണ്ടിരിക്കുന്നു. ലോകത്ത് രണ്ട് ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ മരിച്ചത്. ഇതെല്ലാം പറയുമ്പോൾ നമുക്ക് ആശങ്കയല്ല വേണ്ടത് ജാഗ്രതയാണ്. സോപ്പ് ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുകയും സാനിറ്റൈസർ ഉപയോഗിച്ച് കൈകളിൽനിന്ന് അണുക്കളെ നീക്കം ചെയ്തും മാസ്ക് ധരിച്ചും കൊറോണയെ തടയാം. എല്ലാ പകർച്ചവ്യാധികളും തടയാൻ ശുചിത്വമാണ് പ്രധാനം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ