Schoolwiki സംരംഭത്തിൽ നിന്ന്
അമ്മു താറാവും കിങ്ങിണി പൂച്ചയും
അമ്മു താറാവും കിങ്ങിണി പൂച്ചയും വലിയ കൂട്ടുകാരായിരുന്നു. അവർ അടുത്തടുത്ത വീടുകളിലാണ് കഴിഞ്ഞിരുന്നത്. ഒരിക്കൽ കളിക്കാനായി അവർ രണ്ടുപേരും പൂന്തോട്ടത്തിൽ എത്തി. അവർക്ക് അവിടെ വച്ച് രണ്ടു പുതിയ കൂട്ടുകാരെ കൂടി കളിക്കാൻ ലഭിച്ചു. ഒരു പൂമ്പാറ്റയും ഒരു തുമ്പിയും ആയിരുന്നു ആ പുതിയ കളിക്കൂട്ടുകാർ. അവർ നാലുപേരും കൂടി കളിക്കുന്നതിനിടയിൽ അമ്മുതാറാവ് വീണു. കാലിന് മുറിവ് പറ്റി.ഇതു കണ്ട് പൂമ്പാറ്റയും തുമ്പിയും പറന്നു പോയി. കാലിന്റെ വേദന മൂലം അമ്മുവിന് തീരെ നടക്കാൻ വയ്യാതായി. അമ്മുവിനെ സഹായിക്കാൻ കിങ്ങിണിപ്പൂച്ച തയാറായി അവൾ അമ്മുതാറാവിനെ തോളിലേറ്റി അമ്മുവിന്റെ വീട്ടിലേയ്ക്ക് നടന്നു. അവർ അമ്മുവിന്റെ വീട്ടിൽ എത്തിയപ്പോൾ അമ്മ താറാവ് ഓടിയെത്തി മകളെ നോക്കി അവളുടെ കാലിൽ മരുന്ന് വച്ചു. കിങ്ങിണി പൂച്ചയോട് അമ്മതാറാവ് ആപത്തിൽ സഹായിക്കുന്നവരാണ് ഉത്തമ സുഹൃത്തുക്കളെന്നും വളരെ നന്ദിയുണ്ടെന്നും പറഞ്ഞു.
കാറും പട്ടവും
ഒരിടത്ത് ഒരു കാറും പട്ടവും ഉണ്ടായിരുന്നു. അവർ കൂട്ടുകാർ ആയിരുന്നു. കാർ പട്ടത്തിനോട് പറഞ്ഞു "നിനക്ക് വേഗത്തിൽ റോഡിലൂടെ ഓടാനാവും അല്ലേ ?" അപ്പോൾ കാർ പറഞ്ഞു "അതെ. പക്ഷേ നിനക്ക് വേഗത്തിൽ ആകാശത്ത് പറക്കാനാവൂമല്ലോ!" ഓരോരുത്തർക്കും ഓരോ കഴിവാണ് ഇതു കേട്ട് പട്ടം ചിരിച്ചുകൊണ്ട് ഉയരത്തിലേക്ക് പറന്നു. പെട്ടെന്ന് വലിയ ഒരു കാറ്റ് വന്നു...... പട്ടത്തിന്റ നൂൽ പൊട്ടി, പട്ടം ഉറക്കെ കരഞ്ഞു. അതു കേട്ട് കാർ വേഗത്തിൽ ചെന്നു പട്ടത്തിന്റ നുലിൽ പിടിച്ചു അവളെ രക്ഷിച്ചു. അതുകണ്ട് നിന്ന ഇരുവരുടേയും കൂട്ടുകാർ കൈയ്യടിച്ചു.
|
|