ജി.എച്ച്. എസ്. തയ്യേനി/അക്ഷരവൃക്ഷം/ ശുചിത്വകേരളം സുന്ദരകേരളം

Schoolwiki സംരംഭത്തിൽ നിന്ന്
12:25, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വകേരളം സുന്ദരകേരളം | colo...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വകേരളം സുന്ദരകേരളം

തെളിനീരൊഴുകുന്ന 44 പുഴകളും പച്ചപ്പട്ടുടുത്ത പാടങ്ങളും മലകളും കുന്നുകളും നിറഞ്ഞ കേരളത്തിൽ കുടിനീരും പ്രാണവായുവും മറ്റെവിടെത്തേക്കാളും സുലഭമായിരുന്നു എന്ന് നമുക്ക് അറിയാം. എന്നാൽ,ഇന്ന് അതെല്ലാം മധുരം കിനിയുന്ന ഓർമ്മകൾ മാത്രം ആയി മാറിയിരിക്കുന്നു.

വേണ്ടാത്തതെല്ലാം പൊതുനിരത്തിലും നദികളിലും വലിച്ചെറിയുക എന്നത് മലയാളിയുടെ കൂടെയുള്ള സ്വഭാവമാണ്. പരിസ്ഥിതി മലിനീകരണത്തിനു വേഗം കൂട്ടിയ പ്രധാന കാരണങ്ങളിലൊന്നാണിത്. ജലജീവികളുടെ വംശനാശത്തിനും ഇത് കാരണമായി. കേരളത്തിൻ്റെ പുണ്യ നദികൾ കാളിന്ദിക്ക് സമമായി. സ്കൂൾ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഈ സാമൂഹികഅനീതിക്കെതിരെ പടപൊരുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.വീടുകൾ മാത്രമല്ല, പൊതുനിരത്തുകളും നമുക്ക് പ്രധാനപ്പെട്ടവയാണ്.അവ വൃത്തിയായി സൂക്ഷിക്കേണ്ട കടമയും പൗരന്മാർ എന്ന നിലയിൽ നമുക്കുള്ളതാണ്.

മനുഷ്യൻ്റെ സുഖസൗകര്യങ്ങൾക്ക് ആയി ആധുനിക സംവിധാനങ്ങളെ ആശ്രയിച്ചു തുടങ്ങിയതോടെ അന്തരീക്ഷമലിനീകരണവും ക്രമാതീതമായി. മുൻകൂട്ടി നിശ്ചയിക്കാതെ തുടങ്ങിയ വികസന പ്രവർത്തനങ്ങൾ പ്രകൃതിയുടെ താളം തെറ്റിച്ചു. ഇതൊക്കെ കണ്ടിട്ടാവാം മലയാളത്തിൻ്റെ പ്രിയ കവി ഒ.എൻ.വി.കുറുപ്പ് 'ഭൂമിക്ക് ഒരു ചരമഗീതം' ആശംസിച്ചത്."ഇനിയും മരിക്കാത്ത ഭൂമി, നിന്നാസന്ന മൃതിയിൽ നിനക്കാത്മശാന്തി" എന്ന്.

വാഹനങ്ങളിൽ നിന്നും പുറം തള്ളപ്പെടുന്ന വിഷ വാതകങ്ങൾ അന്തരീക്ഷമലിനീകരണത്തിനു കാരണമാകുകയും ,ഇത് ഓസോൺ പാളിയുടെ വിള്ളൽ കൂട്ടുകയും അൾട്രാ വയലറ്റ് രശ്മികൾ ഭൂമിയിൽ എത്താൻ കാരണം ആകുകയും ചെയ്യുന്നു.

സുന്ദരകേരളം എന്ന സ്വപ്‌നം യാഥാർത്ഥ്യം ആകണമെങ്കിൽ ശുചിത്വം അനിവാര്യമാണ്. ശുചിത്വം ആരംഭിക്കേണ്ടത് ഓരോ വ്യക്തിയിൽ നിന്നും ആണ്. നമുക്ക് നമ്മുടെ വീട്ടിൽ നിന്നും തുടങ്ങാം.വീട്ടിലെ മാലിന്യം അലക്ഷ്യമായി വലിച്ചെറിയാതെ വീട്ടിൽ തന്നെ സംസ്കരിക്കാം.

ആരോഗ്യമേഖലയിൽ വികസിത രാജ്യങ്ങൾക്കൊപ്പമെത്തിയ നമ്മുടെ കൊച്ചു കേരളം സമ്പൂർണ ശുചിത്വത്തിലും ലോകരാജ്യങ്ങൾക്കു മാതൃകയാകണം.നമുക്കതിനു കഴിയും, ലോകത്തെ വിറപ്പിച്ച കൊറോണയെ സധൈര്യം നേരിട്ട് മറ്റുള്ളവർക്ക് മാതൃകയായവരാണ് നമ്മൾ. കൊറോണയെ തുരത്താൻ സ്വന്തം ജീവൻ പോലും മറന്ന് കിണഞ്ഞ് പരിശ്രമിക്കുന്ന ആരോഗ്യമേഖലയേയും. പോലീസിനേയും ,ഇത് അവരുടെ മാത്രം. ചുമതലയായി കണ്ട് പെരുമാറുന്ന ഒരു വിഭാഗം ആൾക്കാരെയും നാം കണ്ടു. ഇത് നമ്മുടെ ഓരോരുത്തരുടെയും. കടമയായി കണ്ടാൽ മാത്രമേ നമുക്ക് രക്ഷപ്പെടാൻ സാധിക്കുകയുള്ളൂ.

അഭിനവ് പി
8 A ജി.എച്ച്. എസ്. തയ്യേനി
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം