കുറുമ്പുക്കൽ എൽ.പി.സ്കൂൾ/അക്ഷരവൃക്ഷം/അപ്പുക്കുട്ടനും കൂട്ടുകാരനും
അപ്പുക്കുട്ടനും കൂട്ടുകാരും
അങ്ങ് ദൂരെ കേശവപുരം എന്ന ഗ്രാമമുണ്ടായിരുന്നു. ആ ഗ്രാമത്തിൽ എല്ലാവരും സന്തോഷത്തോടെയായിരുന്നു ജീവിച്ചിരുന്നത്. മഴക്കുലമെത്തിയതോടെ കൂടി രോഗം ഗ്രാമത്തിൽ പടർന്ന് പിടിക്കാൻ തുടങ്ങി. എങ്ങനെയാണ് രോഗം പടരുന്നതെന്ന് ഗ്രാമത്തിൽ ഉള്ളവർക്ക് മനസ്സിലായില്ല. അപ്പോഴാണ് മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന അപ്പുക്കുട്ടന് പരിസരം ശുചിയാക്കാത്തതുകൊണ്ട് കൊതുകുകൾ മുട്ടയിട്ട് പെരുകിയതാണ് രോഗം വരുന്നതെന്ന് മനസ്സിലാക്കിയത്. അവൻ തന്റെ കൂട്ടുകാരെയും കൂട്ടി ഗ്രാമം മുഴുവൻ ശുചിയാക്കി. അതോടുകൂടി ആളുകൾക്ക് രോഗം കുറയാൻ തുടങ്ങി. ഗ്രാമത്തിലുള്ളവർക്കെല്ലാം സന്തോഷമായി. അവർ അപ്പുക്കുട്ടനെയും കൂട്ടുകാരെയും അഭിനന്ദിച്ചു. അങ്ങനെ അവരെല്ലാം സന്തോഷത്തോടെ ഗ്രാമത്തിൽ ജീവിച്ചു.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ