മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
15:17, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manyaguru up school (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കും,അതിജീവിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധിക്കും,അതിജീവിക്കും
                              വിഷയം:രോഗപ്രതിരോധം
     പ്രതിരോധിക്കും,
             അതിജീവിക്കും
                  രോഗപ്രതിരോധം ഏറ്റവും പ്രസക്തമായ കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നുപോകുന്നത്.കോവിഡ്-19 എന്ന മഹാമാരിക്കുമുന്നിൽ പകച്ചുനിൽക്കുകയാണ്.ആഗോള ജനത വികസികമെന്നോ അവികസികമെന്നോ ഭേദമില്ലാതെ ലോകരാഷ്ട്രങ്ങളെ മുഴുവൻ മുൾമുനയിൽനിർത്തി കൊറോണ തന്റെ സംഹാര താണ്ഡവമാടുകയാണ്.എങ്കിലും മനുഷ്യൻ സമചിത്തതയിലൂടെ അതിനെ പിടിച്ചുകെട്ടാൻ തീവ്രശ്രമം തുടരുകയാണ്.
                  എന്താണ് വൈറസ് ? ഒരു ജീവകോശത്തിനുള്ളിലല്ലാതെ വളരാനോ പെറ്റുപെരുകാനോ കഴിയാത്ത ജീവകണങ്ങളാണ് വൈറസുകൾ.അതായത് ഇവ ജീവകോശത്തിനു പുറത്ത് നിർജീവവും അകത്ത് ജീവനുള്ളതുമാണ്.ജലദോഷം,

എയ്ഡ്സ്,നിപ,മഞ്ഞപ്പിത്തം, പേപ്പട്ടി വിഷബാധ തുടങ്ങിയവയെല്ലാം ചില വൈറസ് രോഗങ്ങളാണ്.എങ്കിൽ എട്ടോളം വൈറസുകൾ ചേർന്ന ഒരു വൈറസ് കുടുംബമാണ് കൊറോണ. കൊറോണ വൈറസ് മൂലം ഭീതി പടർത്തി പരന്ന് പിടിക്കുന്ന അസുഖമാണ് കോവിഡ് 19. കൊറോണ വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ 14 ദിവസത്തിനകം രോഗലക്ഷണങ്ങൾ കാണിക്കും.പ്രധാനമായും ശരീര സ്രവത്തിൽ നിന്നും രോഗബാധയുള്ള വ്യക്തി സ്പർശിച്ച വസ്തുക്കളിൽ നിന്നുമാണ് ഇതു പകരുന്നത്.ശരീരത്തിലെ മൃദുവായ ഭാഗങ്ങളിലൂടെ ഇവ ശരീരത്തിനകത്ത് കടക്കും.ത്വക്കിനെ തുളച്ച് അകത്ത് കടക്കാൻ ഇവയ്ക്ക് കഴിയില്ല. നിലവിൽ ഇതിനായി കൃത്യമായ ഒരു മരന്നും കണ്ടെത്തിയിട്ടില്ല. മനുഷ്യൻ അടക്കമുള്ള സസ്തനികളുടെ ശ്വാസനാളത്തെ ഈ രോഗം ഈ രോഗം ബാധിക്കുന്നു.തുമ്മൽ,ചുമ, മൂക്കൊലിപ്പ്,അമിതമായ ക്ഷീണം,തൊണ്ടവേദന,പനി എന്നിവയാണ് കോവിഡ്-19 ന്റെ രോഗലക്ഷണങ്ങൾ.ഇതുവഴി ന്യൂമോണിയ,ബ്രോങ്കൈസ് പോലുള്ള ശ്വാസകോശരോഗങ്ങൾ പിടിപെടും.പ്രതിരോധ വ്യവസ്ഥ ദുർബലമായവരിൽ വൈറസ് പിടിമുറുക്കും.അല്ലാത്തവർ ഒരു പരിധി വരെ രോഗത്തെ അതിജീവിക്കുന്നുമുണ്ട്.

                 കൊറോണയ്ക്കെതിരെ ഇതുവരെ വാക്സിനുകളൊന്നും കണ്ടെത്തിയിട്ടില്ലാത്തതുകൊണ്ട് ഈ വൈറസിനെ എങ്ങനെ സ്വയം പ്രതിരോധിക്കാം എന്നത് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.സാമൂഹിക അകലം പാലിച്ചും ഇടയ്ക്കിടെ സോപ്പോ,സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയായി കൈകഴുകിയും പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ധരിച്ചും ഒരു പരിധി വരെ നമുക്ക് ഈ വില്ലന്റെ പിടിയിൽ നിന്നും രക്ഷപ്പെടാം.കൂടാതെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണ പദാർഥങ്ങൾ ഉപയോഗിക്കുന്നതിലും നാം ശ്രദ്ധ ചെലത്തേണ്ടതുണ്ട്.രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ് എന്ന പഴഞ്ചൊല്ല് നമുക്ക് അന്വർഥമാക്കാം.
                  ചൈനയിലെ വൃത്തിഹീനമായ മാർക്കറ്റാണ് ഈ വൈറസിന്റെ പ്രഭവ കേന്ദ്രമായി കണക്കാക്കുന്നത്.ചൈനയിൽ ഏകദേശം 5,000 ത്തോളം ജനങ്ങൾ മരണപ്പെട്ടങ്കിലും പിന്നീടങ്ങോട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒന്നരലക്ഷത്തോളം പേർ മരണത്തിനു കീഴടങ്ങിയിരിക്കുന്നു.സമ്പന്ന രാഷ്ട്രങങ്ങളായ അമേരിക്ക,ഇറ്റലി,സ്പെയിൻ,

ഫ്രാൻസ്,ജർമനി എന്നിവിടങ്ങളിലാണ് ഏറെ ഗുരുതരം.ആഗോളസമ്പന്ന കേന്ദ്രങ്ങളായ ന്യൂയോർക്കിനെ വൈറസ് ആകെ തളർത്തിയ അവസ്ഥയാണ്.സാമൂഹ്യവ്യാപനം തടയുന്നതിൽ അവർ കൈപറ്റിയ നിലപാടിലെ താമസമാണ് സ്ഥിതിഗതികൾ ഇത്രത്തോളം ഗുരുതരമാക്കിയത്.

                  ഈ സാഹചര്യത്തിൽ നമ്മുടെ കൊച്ചു കേരളത്തിന്റെ ആരോഗ്യമേഖല കൈകൊണ്ട നടപടികൾ ശ്ലാഘനീയം തന്നെയാണ്. കൊറോണ ആദ്യമായി റിപ്പോർട്ടു ചെയ്ത നാൾ മുതലിങ്ങോട്ട് ചങ്കുറപ്പുള്ള ആരോഗ്യമന്ത്രിയുടെ കീഴിൽ ലോകരാഷ്ട്രങ്ങൾക്കുതന്നെ മാതൃകയാകും വിധത്തിലുള്ള പ്രവർത്തനങ്ങൾ തുടർന്നു വരുകയാണ്. അതുകൊണ്ടു തന്നെയാണ്.കോവിഡ്-19 ബാധിതരുടെ എണ്ണം കുറയുന്നതും രോഗ മുക്തി പ്രാപിച്ചവരുടെ എണ്ണം നാൾക്കുന്നാൾ കൂടി വരുന്നതും ഭരണകൂടം പ്രഖ്യാപിച്ച സമ്പൂർണ ലോക്ഡൗൺ നടപ്പിലാക്കുന്നതിൽ നമ്മുടെ പോലീസ് സേനയും സുസജ്ജം.സാമൂഹിക അകലം പാലിച്ചും ലോക്ഡൗൺ നിയമങ്ങൾ പാലിച്ചും കൈകൾ കഴുകിയും പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചും ജനങ്ങളും സർക്കാർ നിർദേശങ്ങൾ പാലിക്കുന്നു.
                     ലോകമാകെ ജാഗ്രതയിൽ കഴിയുന്ന ഈ സന്ദർഭത്തിൽ നമ്മൾക്കും അതിജാഗ്രതയോടെ കഴിയാം.എത്രയോ ജനങ്ങളുടെ ജീവനെടുത്ത കൊറോണ ലോകത്തുനിന്നു തുടച്ചുനീക്കപ്പെടണം. അതിനായുള്ള കഠിന പ്രയത്നത്തിലാണ് ശാസ്ത്രലോകം.എല്ലം ശുഭകരമായി അവസാനിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം
      നമ്മൾ
              അതിജീവിക്കും
പദ്മപ്രിയ.പി
6 A മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം