എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/അക്ഷരവൃക്ഷം/വാർദ്ധക്യം

Schoolwiki സംരംഭത്തിൽ നിന്ന്
14:58, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വാർദ്ധക്യം

അമ്മ തന്ന വാത്സല്യം മറന്നിട്ട് അമ്മയെ തനിച്ചാക്കി പോയില്ലേ നീ
 അച്ഛന്റെ അധ്വാനത്തിൽ വളർന്നിട്ടും അച്ഛനെ
 തനിച്ചാക്കി ഇല്ലേ നീ
 ഉപേക്ഷിചില്ലേ നീ വിഷമങ്ങൾ നിറയും
 സദനങ്ങളിൽ
 മടിയിലിരുത്തി എത്ര എത്ര താരാട്ട് പാടിയതാണ് ഈ അമ്മ
 ഒക്കത്തിരുത്തി വാത്സല്യ
 പൂർവ്വം അമ്പിളിമാമനെ കാട്ടി ചോറ് തന്നില്ലേ
 കുസൃതികൾ കാട്ടുമ്പോൾ കരുതലോടെ അച്ഛൻ
 നോക്കിയിരുന്നില്ലേ
 ഉന്നതങ്ങളിൽ നീ പരാജയപ്പെടുമ്പോഴും
 മാതാവിൻ വാത്സല്യം മാറുന്നില്ലല്ലോ
 നേട്ടങ്ങൾ എത്ര നേടിയാലും പിതാവിൻ
 ഗുരുത്വം മാറുന്നില്ലല്ലോ
 ജീവിതാവസാനം എങ്കിലും മക്കൾ നാം
 അവർക്ക് സന്തോഷം നൽകിടേണം..
 ഇനിയുള്ള തലമുറ എങ്കിലും
 ഓർക്കാതിരിക്കട്ടെ...... വൃദ്ധസദനങ്ങളെ കുറിച്ച്
 ഓർക്കാതിരിക്കട്ടെ......
 സർവ്വേശ്വര
 

കാശിനാഥ് . എ
7 A എൻ എസ് എസ് എച്ച് എസ് പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത