ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
13:09, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം

ആയുസ്സ് കൂട്ടാൻ ലോകം ചുറ്റണമെന്നില്ല
ആരോഗ്യം വാങ്ങാൻ ചന്തയിൽ പോകേണ്ടതുമില്ല
വീട്ടിലിരിക്കാം നമുക്ക് കുറച്ച് നാളിനി,
വിരസത മാറ്റാൻ ചെറു വിനോദങ്ങളുമാകാം
നല്ല പ്രവൃത്തികളിൽ മുഴുകിടാമങ്ങനെ
നൻമയുള്ളവരായി വളർന്നിടാം
അടുപ്പങ്ങൾ ഇന്ന് രോഗം പടർത്തിയേക്കാം, കുറച്ചു നാൾ
അകന്ന് നിന്നാലോ സ്നേഹ ബന്ധങ്ങൾ തകരില്ലെന്നതും സത്യം
അകലെ മൊബൈലിലൂടെ നമുക്കീ ദിനങ്ങളിൽ
അറിവുകൾ പകർന്നും ബന്ധങ്ങൾ പുതുക്കിടാം
ഇനിയുമീ രോഗങ്ങൾ പടരാതിരിക്കുവാൻ
ഇടക്കിടക്ക് കൈ കഴുകുന്നതും ശീലമാക്കാം
പുറത്തിറങ്ങാം അത്യാവശ്യങ്ങൾക്കു മാത്രം,
പോലിസുകാർ നൽകും സുരക്ഷകളും മാനിക്കാം
തൂവാലയാൽ പാതി മുഖം മറച്ചിടാമങ്ങനെ
തുമ്മിയാൽ വായുവിൽ പടരാതെ നോക്കിടാം
പകലന്തിയില്ലാതെ മാലാഖമാരായി
പാരിലുണ്ടാരോഗ്യ ശുശ്രൂഷകർ മുന്നിൽ
ഈ നൻമകൾ നമ്മളെന്നും മറക്കാതെ
ഇനിയും തുടരേണം പ്രതിരോധ മാർഗ്ഗങ്ങൾ
ആയുസ്സ് വേണമീ ലോകം പടുക്കുവാനതിന്
ആരോഗ്യമുള്ള ചിന്തകളെന്നും ഉണർത്തിടാം
അനുസരിച്ചിടാം നമുക്ക് നല്ലൊരു നാളേക്കായ്
ആരോഗ്യവകുപ്പ് നൽകും നിർദ്ദേശങ്ങളത്രയും..

 

MOHAMMED JAHAZ . P
4 D ജി യു പി സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത