ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
07:18, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16472 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/ പാഠം 1 കൊറോണ | പാഠം 1 കൊറോണ ]] {{BoxTop1 | തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാഠം 1 കൊറോണ
<poem>

കൊറോണ നാടു വാഴുന്ന കാലം മാലോകരെല്ലാരു മൊന്നുപോലെ പാവങ്ങളില്ലാ പണക്കാരില്ല പാവം ജനതയ്ക്കു രക്ഷയില്ല

കള്ളന്മാർ കൊള്ളക്കാരൊന്നുമില്ല കൊല്ലും കൊലകളും തെല്ലുമില്ല പാറുന്ന കാറിൽ സവാരിയില്ല പായുന്ന വാഹനം റോഡിലില്ല ആർഭാടകല്യാണമൊന്നുമില്ല ആഭരണ പൊങ്ങച്ച മെങ്ങുമില്ല നാടും നഗരവും കാലിയാണേ

നാശം വിതയ്ക്കും കൊറോണയാണെ വീട്ടിലടങ്ങിയിരിപ്പാണെ വീട്ടിൽനിന്നിറങ്ങിയാൽ ദോഷമാണെ ആട്ടിയകറ്റേണം കോവിഡിനെ ആധിയകറ്റേണം മാനവന്റെ.

<poem>
മുഹമ്മദ്‌ സഫ്ഹാൻ സി എം
V B എം ഐ യു പി സ്കൂൾ കുറ്റ്യാടി
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത