എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/അക്ഷരവൃക്ഷം/കൊറോണ ഡയറി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഡയറി



                                17/4/2020
                                 വെള്ളി 

പതിവിലും വൈകിയാണ്‌ ഇന്ന് ഞാൻ എണീറ്റത്. പ്രഭാത കൃത്യങ്ങൾ എല്ലാം കഴിഞ്ഞതിന് ശേഷം വെറുതെയൊന്നു പുറത്തിറങ്ങി നോക്കി, കൊറോണകാലമായതിനാൽ ആരെയും പുറത്തൊന്നും കാണാനില്ല. ഞാനും അനിയനും പാടത്തേക്ക് പോയി നോക്കി. അവിടെ കുറച്ചാളുകൾ വൈക്കോൽ കൊണ്ട് പോവുന്നത് കണ്ടു. എല്ലാവരും മാസ്ക് വെച്ചിട്ടുണ്ട്. ഞാനും ഉമ്മയോട് പറഞ്ഞു, എനിക്കും മാസ്ക് വേണമെന്ന്. ഉമ്മ എനിക്ക് മാസ്ക് തയ്ച്ചു തന്നു. എന്റെ കൂട്ടുകാർക്കും മാസ്ക് തയ്ച്ചു കൊടുത്തു. ഞാൻ പട്ടം ഉണ്ടാക്കി. വൈകുന്നേരം പട്ടം പറത്താൻ പാടത്തേക്കു പോയി. അപ്പൊ അവിടെ കുറെ ആള്കാരുണ്ടായിരുന്നു. വലിയവരും കുട്ടികളും എല്ലാരും പട്ടം പറത്താൻ വന്നതായിരുന്നു. എല്ലാവരും മാസ്കും വെച്ചിട്ടുണ്ട്. നല്ല രസായിരുന്നു കാണാൻ. കുറച്ചു കഴിഞ്ഞപ്പോൾ എല്ലാവരും ഓടുന്നത് കണ്ടു. അത് കണ്ട് ഞങ്ങളും വീട്ടിലേക് ഓടി. അപ്പോൾ ആരോ പറയുന്നത് കേട്ടു, ഡ്രോൺ പറത്തുന്നുണ്ട് എന്ന്. അങ്ങനെ ഞാനും ആദ്യമായിട്ട് ഡ്രോൺ കണ്ടു. കുറച്ചു കഴിഞ്ഞു ലാത്തി വീശി വരുന്ന പോലീസിനെയും കണ്ടു. വീട്ടിലിരിക്കാതെ പുറത്തു പോവുന്നവരെ അടിക്കാനാണ്‌ പോലീസ് വന്നതെന്ന് ഉമ്മ പറഞ്ഞു. രാത്രിയായിട്ടും പോലീസുകാർ പോയിട്ടില്ല. കോറോണകാലം കഴിയുന്നത് വരെ ഇനി വെറുതെ പുറത്തിറങ്ങില്ലെന്ന് ഞാനും തീരുമാനിച്ചു.




സൻഹ ഖദീജ. V
2 B എ.എം.എൽ.പി എസ്. പടിഞ്ഞാറെകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം