എ.എം.എൽ.പി.എസ്. ബിയ്യം/അക്ഷരവൃക്ഷം/അഹങ്കാരത്തിന് കിട്ടിയ വില
അഹങ്കാരത്തിന് കിട്ടിയ വില
കിങ്ങിണി പുഴയുടെ തീരത്ത് അമ്മുവിന്റെ ഒപ്പമാണ് ചക്കിയുടെ താമസം. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും അമ്മു അവളെ കൂടെ കൂട്ടും. തന്റെ ചേലാണ് അതിന് കാരണമെന്നാണ് ചക്കിയുടെ വിചാരം. അതിൽ അവൾ മഹാ അഹങ്കാരിയായി മാറി. മറ്റു പൂച്ചകൾ വരുമ്പോൾ അവൾ അവരെ മാന്തി ഓടിപ്പിക്കും. അങ്ങനെയിരിക്കെ ഒരു ദിവസം ദൂരെ നിന്നും ഒരു പൂച്ച വിശന്നുവലഞ്ഞ് അവിടെയെത്തി. ചക്കി കഴിക്കുന്ന ഭക്ഷണം കണ്ടു അവൾക്കു കൊതിയായി. പക്ഷേ വിശന്നു വലഞ്ഞ അവളെ ചക്കി ആട്ടിയോടിച്ചു. പാവം പൂച്ച ദൂരെയിരുന്നു നോക്കി തേങ്ങിക്കരഞ്ഞു. അടുത്ത ദിവസം അമ്മ കൊടുത്ത ഭക്ഷണം കഴിക്കുന്നതിനിടയിൽ മണം പിടിച്ച് രണ്ടു ചെന്നായ്ക്കൾ വന്നു. ചക്കി അഹങ്കാരത്തിൽ അവരെ ഓടിക്കാൻ ശ്രമിച്ചു. പക്ഷേ അവർക്ക് മുമ്പിൽ അവൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അവർ ചക്കിയെ വളഞ്ഞിട്ട് അക്രമിച്ചു. ഇത് കണ്ട് അമ്മു ഓടി വന്നു. അവൾ കല്ലെടുത്തെറിഞ്ഞു. പിന്നീട് അവൾ അഹങ്കരിച്ചിട്ടില്ല. കൂട്ടുകാരേ, അതാണ് പറയുന്നത് അഹങ്കാരം ആപത്തു വരുത്തും.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ