ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/ശുചിത്വ പാലനം
ശുചിത്വ പാലനം ഇന്ന് ലോകമെങ്ങും വ്യാപിച്ചിരിക്കുന്ന മഹാമാരിയായ കൊറോണാ വൈറസിന്റെ ഭീതിയിലാണ് നാമെല്ലാവരും ജീവിക്കുന്നത് . വ്യക്തികൾ സ്വയമായി പാലിക്കേണ്ട ചില ശുചിത്വ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ കൊറോണ വൈറസ് പോലെയുള്ള പകർച്ചവ്യാധികളേയും മറ്റു ആരോഗ്യ പ്രശ്നങ്ങളേയും ഒഴിവാക്കാൻ തീർച്ചയായും മനുഷ്യർക്ക് കഴിയും. മനുഷ്യർ ഒരു ദിനം ശുചിത്വത്തോടെ തുടങ്ങേണ്ടത് വളരെ പ്രധാനമാണ്. ശുചിത്വക്കുറവ് പന്നിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പല രോഗങ്ങൾക്കും കാരണമാകുന്നതിൽ പങ്കു വഹിച്ചിട്ടുണ്ട് . നമ്മുടെ ഭാവി തലമുറയ്ക്ക് ആരോഗ്യകരമായ ഒരു ലോകം പ്രധാനം ചെയ്യുന്നതിന് ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ് . ഭക്തി പോലെ തന്നെ പ്രധാനമാണ് ശുചിത്വം. ശുചിത്വ ശീലം ചെറുപ്പം മുതൽ തന്നെ വികസിപ്പിച്ച് എടുക്കേണ്ടതാണ്. വ്യക്തിപരമായ ശുചിത്വത്തിന്റെയും , ആരോഗ്യപരമായ ചുറ്റുപാടുകൾ പാലിക്കേണ്ടതിന്റെയും പ്രാധാന്യം നമ്മൾ മനസ്സിലാക്കേണ്ടതുണ്ട് . ഈ അവസരത്തിൽ നമുക്ക് എടുക്കാൻ പറ്റിയ ഒരു മുൻ കരുതലാണ് ശുചിത്വം. നമ്മുടെ പരിസരങ്ങൾ വൃത്തിയായി സൂക്ഷിച്ചാൽ നാമത് നല്ലൊരു നാളേക്ക് വേണ്ടി ആണ് ചെയ്യുന്നത്. നമ്മുടെ ദൈനംദിന ജീവിതത്തിൽ എങ്ങനെ ശുചിത്വം പാലിക്കാം എന്ന് നാം എല്ലാവരും ബോധവാന്മാർ ആയിരിക്കണം. ശുചിത്വം പണം കൊടുത്ത വാങ്ങാൻ കഴിയുന്ന ഒരു സാധനമല്ല . മറിച്ച് നല്ല ആരോഗ്യത്തിനും ആരോഗ്യപരമായ ജീവിതത്തിനും വേണ്ടി നാം സ്വീകരിക്കേണ്ട ഒരു ശീലമാണ്. നമ്മൾ ശുചിത്വം പാലിച്ചാൽ ഇനി വരുന്ന തലമുറയും ശുചിത്വത്തിന്റെ പ്രാധാന്യവും നേട്ടങ്ങളും മനസ്സിലാക്കി വളരും . ഇന്ത്യയെ ശുദ്ധമായി സൂക്ഷിക്കുമെന്ന് ഭാരതീയരായ നമുക്ക് പ്രതിജ്ഞ എടുക്കാൻ കഴിയണം. നല്ലൊരു നാളെക്കായി നമുക്ക് ശുചിത്വം പാലിക്കാം .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ