ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/കൊറോണക്കാല അനുഭവം
| തലക്കെട്ട്= കൊറോണക്കാല അനുഭവം. | color= 4 }}
ലോകമെമ്പാടും പടർന്ന് പിടിച്ചു കൊണ്ടിരിക്കുന്ന ഈ കൊറോണ വൈറസ് ജനങ്ങളെ ഭീതിയിലാക്കി ഈ അവധിക്കാലം ഇല്ലാതാക്കി. ഈ വൈറസിനെ തുടർന്ന് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ കടകൾ ഓരോന്നും പൂട്ടാൻ തുടങ്ങി. നാടാകെ ഒറ്റപ്പെട്ട പോലെഒരു ദയനീയ അവസ്ഥ. ജനങ്ങളുടെ ഓരോ ദുഷ്പ്രവൃത്തി മൂലം തന്നെയാണ് ഇങ്ങനെ ഈ വൈറസ് പടർന്നു പിടിക്കാൻ കാരണം. ഇപ്പോഴാണ് പലരും വീട്ടുകാരുമായി സമയം ചെലവഴിക്കുന്നത്. ഞാനും അങ്ങനെയാണ്. ഫാസ്റ്റ്ഫുഡ് മാത്രം കഴിച്ചിരുന്ന ഓരോരുത്തർക്കും ഒരു പാoമാണ് ഈ കൊറോണ വൈറസ്. ഇപ്പോൾ പലരും പട്ടിണിയും പരിവട്ടവുമായാണ് കഴിച്ചു കൂടുന്നത്. ദിവസക്കൂലിക്ക് പണി എടുക്കുന്നവർക്കാണ് കൂടുതൽ ദയനീയമായ അവസ്ഥ. ഈ സമയത്താണ് ഞാൻ കൊച്ചു അടുക്കളത്തോട്ടം നിർമ്മിക്കുന്നതിനെപ്പറ്റി ആലോചിച്ചത്. പഴങ്ങളുടെയും പച്ചക്കറി കളുടെയും വിത്ത് ശേഖരിച്ച് ഞാൻ തോട്ടം നിർമ്മിക്കാൻ തുടങ്ങി. അങ്ങനെ സമയം ചിലവഴിക്കാൻ തുടങ്ങി. നമ്മളെയൊക്കെ പരിചരിക്കാൻ വേണ്ടി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജോലി ചെയ്യുന്ന എല്ലാവരേയും ഓർത്തുകൊണ്ട് തന്നെ നാം ഈ കൊറോണ വൈറസിൽ നിന്നും നമ്മുടെ രാജ്യത്തിനെ രക്ഷിക്കണം. ഈ കൊറോണക്കാലം ഒരിക്കലും മായാത്ത ഒരു മഹാമാരിയായി എന്റെ മനസ്സിൽ എന്നും ഉണ്ടാകും. ഈ വർഷത്തെ വിഷു ആഘോഷിക്കാതെ കടന്നു പോയി. ഈ കൊറോണയെ നമുക്ക് ഒരു മിച്ച് ഭയപ്പെടാതെ തുരത്താം.
ശ്രേയ കെ.
|
6B ശങ്കരവിലാസം യു പി സ്കൂൾ കൂത്തുപറമ്പ് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം