ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/ കൂട്ടിലടച്ച പക്ഷി
കൂട്ടിലടച്ച പക്ഷി
ലോകത്താകെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് എന്ന രോഗം ജനങ്ങളെ ഏറെ അധികം ഭയപ്പെടുത്തി കൊണ്ടിരിക്കുന്നു. അതിനാൽ സ്കൂളുകൾ നേരത്തെ അടച്ചു, പരീക്ഷകൾ മാറ്റിവെച്ചു. കൊറോണ ഭീതിയിൽ ലോകത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇത്രയും നാളും മുടങ്ങാതെ നിലനിന്നിരുന്ന എന്റെ നാട്ടിലെ തിറ മുടങ്ങി. അവധി കാലത്തിനു മുമ്പുതന്നെ ക്വാറന്റൈൻ അവധിയും കിട്ടി. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ പുറത്തിറങ്ങാനോ അവധിക്കാലത്ത് ഒന്ന് യാത്ര ചെയ്യാനോ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ. കടകളെല്ലാം അടച്ചതിനാൽ ഭക്ഷ്യ ക്ഷാമം രൂക്ഷമായി. തുടർന്ന് ഈ വർഷത്തെ വിഷു മുടങ്ങി. ആഘോഷങ്ങളില്ലാതെ ആശംസകൾ മാത്രമായി ഈ വർഷത്തെ വിഷു കടന്നുപോയി. പുറത്തിറങ്ങാൻ കഴിയാത്ത തുകൊണ്ടുതന്നെ ഞാൻ ടിവി കണ്ടും, tiktok ചെയ്തും കഥകൾ വായിച്ചും മറ്റുചില വർക്കും ചെയ്താണ് ഞാൻ സമയം ചിലവഴിക്കുന്നത്. തികച്ചും പറഞ്ഞാൽ കൂട്ടിലടച്ച പക്ഷിയെ പോലെയുള്ള അവസ്ഥയാണിപ്പോൾ. അതിനാൽ ഈരോഗത്തെ നമ്മൾ അതിജീവിക്കും എന്ന പ്രതീക്ഷയോടെ നമുക്കൊരുമിച്ചു കൈകോർക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ