ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അക്ഷരവൃക്ഷം/സഹോദരശ്രുതി

Schoolwiki സംരംഭത്തിൽ നിന്ന്
23:01, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സഹോദരശ്രുതി


സാഹോദര്യത്തിന്റെ സൗന്ദര്യം തുളുമ്പുന്ന ഒരു കഥ കേട്ടിട്ടുണ്ട്; രണ്ടു കർഷക സോദരരുടെ. വിവാഹിതനായ ഇളയ സോദരന് നാലഞ്ചു മക്കളുണ്ട്. ഒരു രാത്രി അവിവാഹിതനായ ജ്യേഷ്ഠന് അനുജന്റെയും കുടുംബത്തിന്റെയും ഭാവിയെ പറ്റി യാലോചിച്ച് ഉറക്കം വരുന്നതേയില്ല. " എന്റെ അനുജനും കുടുംബത്തിനും വേണ്ടത്ര വരുമാനമില്ല. അതു കൊണ്ട് അവനും കുടുംബവും ഭാവിയിൽ കഷ്ടപ്പെടും..." ഇതോർത്തപ്പോൾ ജ്യേഷ്ഠന് സങ്കടം വന്ന. അന്നു രാത്രി എല്ലാവരും ഉറങ്ങുന്ന നേരം നോക്കി തന്റെ പത്തായത്തിൽ നിന്ന് മൂന്നു നാല് ചാക്ക് നെല്ലെടുത്ത് അനുജന്റ പത്തായത്തിൽ കൊണ്ടു പോയിട്ടു. അന്നു രാത്രിയിൽ അവിവാഹിതനായ ജ്യേഷ്ഠന്റെ ഭാവിയോർത്തിരുന്നിട്ട് അനുജന് ഉറക്കം വന്നില്ല. "എനിക്ക് മക്കളെങ്കിലുമുണ്ട്. ഏട്ടന് വയസ്സുകാലത്ത് ആരാണുണ്ടാവുക? വേണ്ടത്ര പണമുണ്ടെങ്കിൽ അതെങ്കിലുമൊരുപകാരവും." അന്നു രാത്രി അനുജൻ തന്റെ പത്തായത്തിൽ നിന്ന് കുറേ നെല്ലെടുത്ത് എട്ടന്റെ പത്തായത്തിൽ കൊണ്ടു പോയി നിറച്ചു.ഇത് ഇടയ്ക്കിടെ രണ്ടു പേരും പരസ്പരമറിയാതെ ചെയ്തുകൊണ്ടിരുന്നു. ഒരു ദിവസം രാത്രി രണ്ടു പേരും ചാക്കുകളിൽ നെല്ലുമായി പത്തായപ്പുരയ്ക്കു നേരെ പോകുമ്പോൾ തമ്മിൽ കണ്ടുമുട്ടി...! അവരിരുവരും ഒന്നു മുരിയാടാനാവാതെ പരസ്പരം നോക്കി നിന്നു. അവരിരുവരുടെയുകണ്ണുകൾ നിറഞ്ഞൊഴുകി...ഇരുവരും മരിച്ചു പോയി. കാലമേറെ കഴിഞ്ഞു.ഇവരുടെ സഹോദര സ്നേഹത്തിന്റെ കഥ നാട്ടിലാകെ പരന്നു. ആയിടെ ഗ്രാമത്തിലൊരു ദേവാലയം പണിയാനുള്ള അലോചന നടന്നു. അതിനു പറ്റിയ സ്ഥലമായി അവർ തിരഞ്ഞെടുത്തത് ഈസോദരർ നെല്ലു ചാക്കുമായി നടക്കുമ്പോൾ പരസ്പരം കണ്ടുമുട്ടിയ ആ സ്ഥലമായിരുന്നു.

അൻസിൽ റഹ്മാൻ
9 ജി വി എച്ച് എസ് എസ് പുല്ലാനൂർ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ