പി.എച്ച്.എസ്സ്. എസ് പറളി/അക്ഷരവൃക്ഷം/വന നശീകരണം.
വനനശീകരണം
ഒരു കാട്ടിൽ അപ്പു എന്നു പേരുള്ള ഒരാൾ കാട് സന്ദർശിക്കാൻ വന്നു അങ്ങനെ അയാൾക്ക് ആ കാടിനെ ഇഷ്ട പെട്ട് അവിടെ താമസിക്കാൻ തീരുമാനിച്ചു. എന്നിട്ട് അയാൾ ഒരു ചെറിയ വീട് വെച്ച് താമസിച്ചു. അവിടെ അയാൾക്ക് കഴിക്കാൻ ഒരുപാടു പഴങ്ങൾ ഉണ്ടായിരുന്നു. അങ്ങനെ അയാൾ സുഖമായി ജീവിച്ചു വരുബോഴാണ് അവിടെ മരങ്ങൾ മുറിച്ച് ഫ്ലാറ്റ് പണിയാൻ കുറെ പേർ വന്നത്. ആദ്യം അപ്പു ഈ കാര്യങ്ങളൊന്നും അറിഞ്ഞില്ല. ഒരു രാത്രി അപ്പു കിടന്നുറങ്ങുബോൾ ഒരു ശബ്‌ദം കേട്ടെഴുന്നേറ്റു പോയി നോക്കുമ്പോൾ കാടിന്റെ ഒരു ഭാഗത്തെ മരങ്ങൾ എല്ലാം വെട്ടി നശിപ്പിച്ചിരുന്നു അപ്പുവിന് സങ്കടംതോണി. അവനു കാര്യം മനസ്സിലായി അവൻ അവർക്കെതിരെ പ്രതികരിക്കാൻ തുടങ്ങി. അവർ അവനെ പണം കൊടുത്ത് ഒതുക്കാൻ നോക്കി പക്ഷെ സാധിച്ചില്ല. അവൻ അവർക്കെതിരെ ശക്തമായി പോരാടാൻ തുടങ്ങിയപ്പോൾ അപ്പുവിനെ കൊല്ലാൻ അവർ തീരുമാനിച്ചു. അങ്ങനെ അവനെ കൊന്നു എന്നിട്ടവർ പണിതുടങ്ങി. ഓരോ ദിവസവും ഓരോ ജീവജാലങ്ങളെയും അവർ കൊന്നൊടുക്കി. കുറച്ചു വർഷത്തിന് ശേഷം അവരുടെ ഫ്ലാറ്റ് പണി പൂർത്തിയായി ഇരിക്കുമ്പോളാണ് ഒരു മഴക്കാലം വന്നത്. അങ്ങനെ അവരുടെ ഫ്ലാറ്റ് ഒരു വെള്ളപൊക്കത്തിൽ ഒലിച്ചുപോവുകയും അങ്ങനെ അവർക്ക് ഒരുപാടു നഷ്ടം വരുകയും ചെയ്തു.ഇങ്ങനെ സംഭവിച്ചപ്പോൾ ഫ്ലാറ്റിന്റെ മുതലാളി അപ്പോഴാണ് അപ്പു മരിക്കുന്നതിന് മുൻപ് പറഞ്ഞ കാര്യം ഓർത്തത്. "ഇതിനു നിങ്ങൾ അനുഭവിക്കേണ്ടി വരും. ഈ പ്രകൃതി നിങ്ങളെ ഒരു പാഠം പഠിപ്പിക്കും" ഇതു പറഞ്ഞത്തിനു ശേഷം അപ്പു മരിച്ചു. ഇതോർത്ത മുതലാളിക്കു കുറ്റബോധം തോന്നി പറഞ്ഞു ആ മരങ്ങളെ ഒന്നും വെട്ടി നശിപ്പിക്കണ്ടായിരുന്നു ആ മരങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഈ വെള്ളപ്പൊക്കത്തെയും മണ്ണൊലിപ്പിനേയും തടയുമായിരുന്നു ആ മരങ്ങളെ മുറിച്ചതിനുള്ള ശിക്ഷയാണ് എനിക്ക് കിട്ടിയത് ഇനി ഞാൻ ഇത് പോലെ ഒന്നും ചെയ്യില്ല അപ്പു ഒരു നല്ല മനുഷ്യനായിരുന്നു അവൻ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. അങ്ങനെ ആ മുതലാളി ഒരു പാഠം പഠിച്ചു. നമ്മൾ പ്രകൃതിയെ സ്നേഹിച്ചാൽ നമ്മളെയും പ്രകൃതി സ്നേഹിക്കും മറിച്ചു നമ്മൾ പ്രകൃതിയെ നശിപ്പിച്ചാൽ പ്രകൃതി നമ്മളെ ഒരു പാഠം പഠിപ്പിക്കും. ഇതാണ് ഇപ്പോൾ നമ്മുടെ ലോകത്തു സംഭവിക്കുന്നത്
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ