എം എം യു പി എസ്സ് പേരൂർ/അക്ഷരവൃക്ഷം/'''പ്രകൃതി'''

Schoolwiki സംരംഭത്തിൽ നിന്ന്
19:02, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി



 പ്രകൃതിയെത്ര മനോഹരി
പച്ച പരവതാനിപോൽ നിന്നുടെയംഗം
പലപലസൂനങ്ങളാൽ ഭംഗി വരുത്തിയും
തരുനിരകളാലലങ്കാരങ്ങളണിഞ്ഞ
വർണ്ണസുന്ദരിയല്ലോയെൻപ്രകൃതി.
മർത്ത്യർതൻകൊടും ക്രൂരതയാ-
ലംഗഭംഗം വരുത്തി പ്രകൃതിയെ
മണ്ണുമാന്തിയന്ത്രംകൊണ്ടുവെട്ടികീറി
കൊണ്ടുപോയി നാട്ടീന്നകലേക്ക്
തരുക്കളെ വെട്ടിക്കിറിലോറിയിൽ കയറ്റി
നാടുകാക്കുന്ന നാട്ടീന്നുമാറ്റീട്ട്
കെട്ടുന്നുഅംബരചുംബിയാംസൗധങ്ങൾ
പണിയുന്നു ചുറ്റിലും കോൺക്രീറ്റ് മുറ്റങ്ങൾ
ഒരുതുള്ളിവെള്ളം താഴേക്കു പോക്കാതെ
നെട്ടോട്ടമോടുന്നു കുടിവെള്ളത്തിനായ് നമ്മൾ.
ചൂടുംസഹിക്കില്ല മഴയുംസഹിക്കില്ല
എല്ലാറ്റിനുംഹേതു നമ്മൾതന്നെ
സുന്ദരപ്രകൃതിയെ കാക്കുകയാണെങ്കിൽ
നാളേക്കു നമ്മൾക്കു നന്മവരും.


 

ഫാത്തിമ
6 D എം എം യു പി എസ്. പേരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത