എച്ച് എസ് പെങ്ങാമുക്ക്/അക്ഷരവൃക്ഷം/കാലമേ പറയൂ

Schoolwiki സംരംഭത്തിൽ നിന്ന്
15:50, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാലമേ പറയൂ

കാലമേ..... പറയൂ നീ
എന്തിനീ പരീക്ഷണങ്ങൾ
ലോകമേ..... ചൊല്ലൂ നീ
എന്തിനു കൊല്ലുന്നു ജീവനെ
പല വ്യാധികൾ .....
പല ക്രൂരതകൾ......
എന്തിനു വേണ്ടി കൊല്ലുന്നു മാനവരേ
കാലത്തിൻ പരീക്ഷണങ്ങളിൽ
എരിയുന്ന വിദ്യാർത്ഥികൾ
അവർതൻ വിദ്യയെ വിലക്കുന്ന വ്യാധികൾ
പണമില്ലാതെ എല്ലാരും പിണമായി മാറുന്ന കാഴ്ചകൾ
കാലത്തിൻ പരീക്ഷണ അഗ്നിയിൽ എരിയുന്ന ലോകം
കാലമേ പറയൂ ഇനി ആരുതരും
ഒരു സുന്ദരമായ വസന്തകാലം
കാലമേ പറയൂ ഇനിയാരു തരും
വ്യാധികൾ ഇല്ലാത്ത സുവർണ്ണകാലം

ഗായത്രിദേവി എം എസ്
9A എച്ച് എസ് പെങ്ങാമുക്ക്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത