എ.യു.പി.എസ് മുണ്ടക്കര/അക്ഷരവൃക്ഷം/ഈ കാലവും കടന്നു പോകും
ഈ കാലവും കടന്നു പോകും
< “ ഹൊ.. അമ്മ പോയി, കുറച്ചു കൂടി ഉറങ്ങട്ടെ... ” നീന തിരിഞ്ഞു കിടന്നതും അമ്മ വീണ്ടും വിളിച്ചു. < അടുക്കളയുടെ പിൻഭാഗത്ത് അമ്മയ്ക്ക് ഒരു ചെറിയ തോട്ടമുണ്ട്. നീന അവിടേക്ക് ചെന്നു. അവിടെ കണ്ട കാഴ്ച അവളെ സന്തോഷിപ്പിച്ചു. “ നല്ല ഭംഗി ഇത് വീണ്ടും വളരുമോ? ” നീന സംശയത്തോടെ അമ്മയോട് ചോദിച്ചു.
< അപ്പോഴാണ് നീന വീട്ടിൻറെ പിന്നിൽ അമ്മ നട്ടിരിക്കുന്ന പടവലം, കറിവേപ്പില. തക്കാളി, വെള്ളരി, മുളക് എന്നിവ കാണുന്നത്. < അവിടെ ധാരാളം ചിരട്ടകളും മുട്ടത്തോടുകളും പ്ലാസ്റ്റിക് കുപ്പികളുടെ മൂടികളും ചിതറിക്കിടക്കുന്നതായി നീന കണ്ടു. അച്ഛൻ പറഞ്ഞു " ഇന്ന് നല്ല ചൂടുണ്ട്. മഴ പെയ്യാൻ സാധ്യതയുണ്ട്. നമുക്ക് ഇവയെല്ലാം കമഴ് ത്തി വെക്കാം. അല്ലെങ്കിൽ ഇതിലെ വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ട് ധാരാളം അസുഖങ്ങൾ പകരും.” ഇതുകേട്ട് നീനയും അമ്മയും കൂടി എല്ലാംകമഴ്ത്തി വെച്ചു. വെയിലിന് ചൂട് കൂടി വരുന്നുണ്ടായിരുന്നു. നീന പറമ്പിലുള്ള മാവിൻറെ ചുവട്ടിലേക്ക് മാറി നിന്നു. അവൾ നോക്കുമ്പോൾ അടുത്ത വീട്ടിലെ കൂട്ടുകാരി അവളെ നോക്കി കൈകാണിച്ചു. അവിടെ പോയാൽ കളിക്കാമായിരുന്നു. അവൾ ആലോചിച്ചു. വേണ്ട, ലോക്ഡൗണല്ലേ... എല്ലാവരും അവരവരുടെ വീടുകളിൽ കഴിയണമെന്നല്ലേ പറയുന്നത്. അതുകൊണ്ട് ഇവിടെ തന്നെ നിൽക്കാം. ഓരോരുത്തരും ശ്രദ്ധിച്ചാൽ എല്ലാവർക്കും നല്ലതല്ലേ. നീന അച്ഛൻ മുൻപ് പറഞ്ഞത് ഓർത്തു. <
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ