എസ്.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/കൊവിഡ് 19
കൊവിഡ് 19.
ഇരുപത്തിയൊന്നാം നൂറ്റാണ്ട് പിറന്നതിൽ പിന്നെ ലോകം മുഴുവൻ മൂന്ന് മഹാമാരി കളിലൂടെ ആണ് കടന്നു പോയത്. സാർസ് (2003), എച്ച് വൺ എൻ വൺ(പന്നിപ്പനി 2009), കോവിഡ് (2019).യുദ്ധങ്ങളിലും ആക്രമണങ്ങളിലും കൊല്ലപ്പെട്ടതിനേക്കൾ ഏറെ ആളുകൾ ഈ വൈറസ് ബാധ മൂലം മരിച്ചു.ചരിത്രത്തിൽ എങ്ങും ഇല്ലാത്ത വിധം ജന്തുജന്യ മഹാമാരികൾ പെരുകുന്നതിന് പിന്നിൽ ഈനാം പേച്ചി മുതൽ വവ്വാലുകൾ വരെയുള്ളവയുടെ കാണാ കൈകളുണ്ട്.കോഴി ഫാമുകളിൽ നിന്ന് പക്ഷി പനിയും ഒട്ടകത്തിൽ നിന്ന് മെർസ് രോഗവും കുരങ്ങ്,പന്നി എന്നിവയിൽനിന്ന് കുരങ്ങുപ്പനിയും,നിപ്പയും പൊട്ടിപ്പുറപ്പെട്ടത്. കോവിഡ് ബാധക്ക് പുറമേ സമൂഹത്തിന് മറ്റൊരു വെല്ലുവിളിയായി മാറുകയാണ് വ്യാജ വാർത്തകളുടെ പ്രചരണം.ജനങ്ങളെ ഭീതിയിൽ ആക്കുന്ന തെറ്റായ വ്യാജവാർത്തകൾ സോഷ്യൽ മീഡിയ ജനങ്ങളിലേക്ക് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.ഈ വ്യാജ വാർത്തകൾക്ക് ഉദാഹരണമാണ് നമ്മുടെ താനൂർ പ്രദേശത്തെ അട്ടത്തോട് എന്ന സ്ഥലത്തെ സ്വദേശിനി അന്തരിച്ച സംഭവം.യുവതിക്ക് ശ്വാസതടസ്സം ആയതിനാൽ ഹെൽത്ത് ഡിപ്പാർട്ട്മെൻറ് ശവശരീരത്തെ പരിശോധനയ്ക്കായി കൊണ്ടുപോവുകയായിരുന്നു.ഇത് സമൂഹം കോവിഡ് ആണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. ലോക്ക് ഡൗൺ കാലത്ത് വ്യാജ വാർത്തകൾക്ക് ലോക്ക് തന്നെ ഇല്ല. ലോക്ക് ഡൗൺ ഒരു മാസം പിന്നിടുമ്പോൾ സംസ്ഥാനത്ത് വാഹനാപകടങ്ങളും കുറ്റകൃത്യങ്ങളും കുറഞ്ഞതും വായുമലിനീകരണം ഗണ്യമായി കുറഞ്ഞതും ദുരിത കാലത്തെ ആശ്ചര്യപ്പെടുത്തുന്നതാണ്.ഈ കാലത്ത് ലോകം മുഴുവൻ ലോക്ക് ഡൗൺ പശ്ചാത്തലത്തിലാണ്.വീടും പരിസരവും വൃത്തിയാക്കാനും സ്വന്തം കുടുംബത്തോടൊപ്പം വീട്ടിൽ സമയം ചെലവഴിക്കാനും സാധിക്കുന്നു.നമ്മളോരോരുത്തരും വീട്ടിൽ ചെലവിടുമ്പോൾ നമുക്ക് വേണ്ടി അതീവ ജാഗ്രതയോടുകൂടി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർ,പോലീസുകാർ,വിദേശത്ത് നിന്ന് വരുന്നവർക്ക് വീട്ടിൽ തന്നെ ക്വാറന്റൻ ഏർപ്പെടുത്തുകയും, വീട്ടിൽ നിന്ന് ആരോഗ്യ പ്രവർത്തനങ്ങക്ക് ഉപദേശം കൊടുക്കുകയും ചെയ്യുന്നു.2 പ്രളയത്തെ നേരിട്ട കേരളം കോവിഡ് 19നെയും നേരിട്ടുകൊണ്ട് ഒറ്റക്കെട്ടായി അതീവ ജാഗ്രതയോടെ ഇനിയും മുന്നോട്ടു പോവുക തന്നെ ചെയ്യും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ