പാറമ്പുഴ ഡിവി ഗവ എൽപിഎസ്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ശുചിത്വത്തിന്റെ പ്രാധാന്യം അറിയാത്തവർ ആരും തന്നെ ഈ സമയത്ത് ലോകത്തുണ്ടാവില്ലല്ലോ ....? ലോകമെമ്പാടും മനുഷ്യർ ഏറ്റവും വലിയ ഒരു രോഗഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. covid -19 എന്നറിയപ്പെടുന്ന ഈ രോഗം ലോകത്തെ എല്ലാ രാജ്യങ്ങളിലും വ്യാപിച്ചു കഴിഞ്ഞു .ഈ രോഗം പരത്തുന്നത് കൊറോണ വൈറസ് ആണ്. ഈ രോഗത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല .അതുകൊണ്ടുതന്നെ ഇതിനെ പ്രധിരോധിക്കുകയാണ് വേണ്ടത്.അതിനു ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന് വ്യക്തി ശുചിത്വമാണ്. കൈകളും മുഖവും ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം .സാമൂഹിക അകലം പാലിക്കണം. കൊറോണ മാത്രമല്ല പകർച്ചപ്പനികളായ എലിപ്പനി ,ഡെങ്കിപ്പനി ,നിപ്പ ,ചിക്കൻ പോക്സ് അങ്ങനെ പലതരം രോഗങ്ങളും വൈറസ് മൂലമാണ് . ഈ വൈറസുകളെ തടയാൻ ഏറ്റവും നല്ല മാർഗം ശുചിത്വം ആണ് വ്യക്തി ശുചിത്വത്തോടൊപ്പം പരിസരശുചിത്വവും പാലിക്കണം ഡെങ്കിപ്പനി പരത്തുന്ന കൊതുകുകൾ പെരുകാതിരിക്കണമെങ്കിൽ പരിസരം വൃത്തിയായി സൂക്ഷിക്കണം .കിണറുകളും ജലാശയങ്ങളും മലിനമാകുമ്പോൾ കോളറ , വയറുകടി , മഞ്ഞപിത്തം, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങളുണ്ടാകുന്നു. ജലമലിനീകരണം ഒഴിവാകുന്നതിലൂടെ ഈ രോഗങ്ങളെ തടുക്കാനാകും. ശുചിത്വത്തിന്റെ പ്രാധാന്യം മനസിലാക്കി കുട്ടികളായ നാം ഇപ്പോൾ പ്രതിജ്ഞ എടുക്കുക .സ്വന്തം ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിനോടൊപ്പം പരിസരങ്ങളും വൃത്തിയാക്കാൻ പരിശ്രമിക്കും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ