ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/നമ്മൾ മനുഷ്യരാണ്
നമ്മൾ മനുഷ്യരാണ്
ഈ വർഷം കൊല്ലപ്പരീക്ഷ ഇല്ല സ്കൂൾ നേരത്തേ അടയ്ക്കും എന്ന വാർത്ത സന്തോഷത്തോടെയാണ് അമ്മുക്കുട്ടി കേട്ടത്.ഇനി അവധിയല്ലേ. കളിക്കാലോ അമ്മ വഴക്കു പറയുകയില്ലല്ലോ. അമ്മുക്കുട്ടി ഉത്സാഹത്തോടെ ചിന്തിച്ചു പക്ഷേ അപ്പോഴാണ് അച്ഛൻ പറയുന്നത് വീടിനു പുറത്തിറങ്ങാൻ ആർക്കും അനുവാദമില്ല പോലും എല്ലാവരും വീട്ടിൽത്തന്നെ സുരക്ഷിതരായിരിക്കണം ഇടക്കിടെ കൈ സോപ്പു പയോഗിച്ച് കഴുകണം. കൈ കൊണ്ട് മൂക്കിലും വായിലും കണ്ണിലുമൊന്നും തൊടരുത്. അച്ഛൻ പിന്നെയും തുടർന്നു. ലോകമാകെ പടർന്നു പിടിക്കുന്നത് കൊറോണ എന്ന രോഗമാണ്. എന്താ അച്ഛാ ഈ രോഗത്തിനു കാരണം അമ്മുക്കുട്ടി ചോദിച്ചു. അച്ഛൻ പറഞ്ഞു അതൊരു സൂഷ്മ ജീവിയാണ്. അതിനെ കാണാൻ കഴിയില്ല അത് ശരീരത്ത് പ്രവേശിച്ചാൽ രോഗകാരണമാവും. ലോകത്തൊക്കെ ഒരുപാടു പേർ ഈ രോഗംമൂലം മരിക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ അത് സംഭവിക്കാൻ പാടില്ല.നമ്മൾ സുരക്ഷിതരായി വീട്ടിലിരിക്കുമ്പോൾ നമ്മുടെ നാടിനെ ഈ മഹാമാരിയിൽ നിന്നു രക്ഷിക്കാനായി ഡോക്ടർമാർ നേഴ്സുമാർ പോലീസുകാർ മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവർ ഉണർന്നു പ്രവർത്തിക്കുന്നുണ്ട്. പക്ഷേ നമ്മൾ മനുഷ്യരാണ് അതിനാലാണ് മോളേ നമ്മൾ വീട്ടിലിരിക്കണമെന്നു പറയുന്നത്. രോഗം വരാതെ സൂക്ഷിക്കുന്നതാണ് നല്ലത്.അതിനായി സാമൂഹിക അകലം പാലിക്കണം.അതിനാണ് നമ്മൾ വീട്ടിൽത്തന്നെ ഇരിക്കണം എന്നു പറയുന്നത്. അമ്മുക്കുട്ടി വിഷമത്തോടെ തല കുലുക്കി.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ