എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/രണാങ്കണം

Schoolwiki സംരംഭത്തിൽ നിന്ന്
09:42, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രണാങ്കണം

വിളിക്കാതെയെത്തി നീ -
യണുവായൊരിക്കൽ,
നാടുകൾ താണ്ടിയെൻ
നാട്ടിലും വന്നൂ..
പേടിച്ചിരിപ്പാണു ലോകം,
പേപിടിച്ചെത്തും ,
മഹാമാരി നിന്നെ...
വീട്ടിലടച്ചിരിപ്പാണെന്റെ -
നാട്ടുകാർ,
വേർപെട്ടു പോകാതെ -
യുയിരിന്നു കാവലായ്..
അഷ്ടിക്കു കഷ്ടപ്പെടു-
ന്നൊരീ ജനതയും,
അത്രമേൽ നിന്നെ,
ഭയന്നു പോയെന്നോ?
കാണാത്ത നിൻ രൂപ -
മറിയാതെ മേനിയെ,
കാർന്നുതിന്നുന്നതും,
കാഴ്ചയായ് മാറുന്നു ...
സമ്പന്നമാം രാഷ്ട്ര-
മാകെത്തകർത്തിന്നു ,
സ്വപ്നസൗധങ്ങളിൽ,
മരണം നിറയ്ക്കുന്നു..
ഇല്ലിനി നിന്റെയീ -
വാഴ്ചകൾ,
ഇല്ലിനി നിന്റെയീ -
സംഹാരവും..
നിന്നെത്തകർക്കുവാൻ
ചങ്കുറപ്പുള്ളവർ,
നിന്നഹങ്കാരത്തിൻ
മുനയൊടിക്കുന്നവർ,
നിന്നെത്തുരത്തുമീ-
ഭാരതപുത്രൻമാർ ...

ഹരികീർത്തന.ഒ.ബി
10E എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത