എളയാവൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം ശുചിത്വത്തിലൂടെ
പ്രതിരോധിക്കാം ശുചിത്വത്തിലൂടെ
ഇന്ന് മനുഷ്യൻ മാധ്യമങ്ങളുടെ ലോകത്താണ്. അകലങ്ങളെ ഇല്ലാതാക്കുന്ന, ബന്ധങ്ങൾ വളർത്തിയെടുക്കുന്ന മൊബൈൽ ഫോൺ ഇന്ന് ഒഴിച്ചു കൂടാനാകാത്ത ഒന്നായിത്തീർന്നിരിക്കുന്നു. ക്യാമറ,ഇൻറർനെറ്റ്,ജി.പി.എസ് സംവിധാനം എന്നിവയെല്ലാം ഇന്ന് സെൽഫോണുകളിൽ ലഭ്യമാണ്. കുട്ടികൾ, മുതിർന്നവർ എന്നിങ്ങനെയില്ലാതെ മൊബൈൽ ഫോണിൻ്റെ ഉപയോഗം വളർന്നുവരുന്നു. ഈ മൊബൈൽ ഫോണിൻ്റെ ഉപയോഗം കൂടിയതോടെ പ്രകൃതിയുടെ നിലയെ വളരെയധികം ദോഷം ചെയ്യുന്നു. പ്രകൃതിയെ നമ്മൾ ഇന്ന് തിരിഞ്ഞു നോക്കുകപോലും ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ ഇന്നത്തെകാലത്ത് രോഗങ്ങൾ വളർന്നുവരുന്നു. രോഗങ്ങൾ തടയുവാൻ നമ്മൾ ശ്രദ്ധിക്കണം, പക്ഷെ അന്നത്തെ കാലഘട്ടത്തിൽ പരിസ്ഥിതിക്ക് ഒരു പ്രാധാന്യവുമില്ല. പരിസ്ഥിതിയുടെ സംരക്ഷണത്തിൻ്റെ ആവശ്യകത എന്നത്തേക്കാളും പ്രസക്തമായിരിക്കുന്ന കാലഘട്ടമാണിത്. ഈ പരിസ്ഥിതി മനുഷ്യരും, ജന്തുലോകവും, സസ്യജാലങ്ങളും ചേർന്നതാണ്. പരിസ്ഥിതിയുടെ നിലനിൽപ്പിന് ദോഷമായ പ്രവർത്തനങ്ങൾ നമ്മുടെയും, സസ്യങ്ങളുടെയും,മൃഗങ്ങളുടേയും, ആവാസവ്യവസ്ഥയുടെ താളം തെറ്റിക്കുകയും മനുഷ്യ നിലനിൽപ്പുതന്നെ അപകടത്തിലാക്കുകയും ചെയ്യും. പരിസ്ഥിതിയുമായുള്ള ഈ പരസ്പരബന്ധം ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ജീവൻ്റെ നിലനിൽപ്പിന് വായു പോലെ തന്നെ ആവശ്യമാണ് ജലവും. പക്ഷെ ഇപ്പോൾ നാം മാലിന്യവും, ചപ്പും, ചവറും, പ്ളാസ്റ്റിക്കും എല്ലാം വലിച്ചെറിയുന്നത് നദികളിലും, പുഴകളിലും, തോടുകളിലുമാണ്. ഭൂമിയിൽ മൂന്നിൽ രണ്ടു ഭാഗവും വെള്ളമാണ്, പക്ഷെ അതിൽ നിന്നും മൂന്നു ശതമാനം മാത്രമാണ് ശുദ്ധജലം. മൂന്നു ശതമാനം കഴിച്ച് ബാക്കിയുള്ള ജലം മാലിന്യങ്ങൾ നിറഞ്ഞതാണ്. ഇന്ന് കുടിക്കാൻ വെള്ളമില്ല. അതിനു കാരണം മനുഷ്യൻ തന്നെയാണ്. മനുഷ്യൻ പുഴകളിലും, തോടുകളിലും മാലിന്യങ്ങൾ നിക്ഷേപിച്ച് പ്രകൃതിയെ ദ്രോഹിക്കുന്നു. പിന്നീട് പ്രകൃതി പ്രളയമായും, അതി തീവ്രവേനലായും നമ്മെ തിരിച്ചടിക്കുന്നു. മൃഗങ്ങളെയും സസ്യങ്ങളെപോലെയും ഭൂമിയുടെ ഒരു ഭാഗമാണ് മനുഷ്യരും. എന്നാൽ മനുഷ്യൻ മാത്രമാണ് ജീവലോകത്ത് ഭൂമിയെ ദ്രോഹിക്കുന്നത്. പ്രകൃതിയിലെ ഓരോ ജീവജാലവും ചങ്ങലയിൽ കോർത്ത ഓരോ മുത്തുകളാണ്. ഒരു ജീവി ആ ചങ്ങലയി നിന്ന് പൊട്ടിയാൽ മറ്റു ജീവികളെയും അത് ബാധിക്കുന്നു. അങ്ങനെ ഈ ലോകം തന്നെ ഇല്ലാതാകുന്നു. ഓരോ ജന്തുവും പരസ്പരമാശ്രയിച്ചാണ് നിലനിൽപ്ക്കുന്നത്. അതിൽ ഭൂമിയുടെ വലിയ ഭാഗമായ പുഴകളും പ്രകൃതിയും നശിച്ചാൽ അവയെ ആശ്രയിച്ചും കഴിയുന്ന ജീവജാലങ്ങൾക്ക് നാശം സംഭവിക്കും. അതുകൊണ്ടുതന്നെ മനുഷ്യൻ മാലിന്യങ്ങൾ നദികളിലും തോടുകളിലും ഇടുന്നത് തടയുക. കുളങ്ങളും മറ്റും വൃത്തിയാക്കി ജലസ്രോതസ്സിനെ സംരക്ഷിക്കാം. നമുക്ക് ഒന്നിച്ച് പരിസ്ഥിതിയെ മലിനമാക്കാതെ സംരക്ഷിക്കാം രോഗങ്ങളെ അകറ്റാം. മൊബൈൽ ഫോൺ ഉപേക്ഷിച്ച് പരിസ്ഥിതി സംരക്ഷണത്തിനായി ഇറങ്ങുക, പരിസ്ഥിതി സംരക്ഷിക്കുക. മരങ്ങളെ വെട്ടുന്നതിനു പകരം നമുക്ക് മരങ്ങൾ വെച്ചു പിടിപ്പിക്കാം, ഭൂമിയെ സംരക്ഷിക്കാം. ഭൂമിയെ ഹരിത വർണ്ണ പുതപ്പുകൊണ്ട് മൂടാം. പ്രകൃതിയുടെ ശുചിത്വം നമ്മുടെ: കടമയാണ്. പരിസ്ഥിതിയിലെ മാലിന്യങ്ങൾ അകറ്റി, പ്രകൃതിയെ ശുചീകരിക്കാം. പ്രകൃതിയിലെ ഓരോ മാറ്റങ്ങൾക്കും കാരണം മനുഷ്യനാണ്. പരിസ്ഥിതിയിലെ മാലിന്യങ്ങൾ അകറ്റി ഈ ഭൂമിയിലെ അന്തരീക്ഷമലിനീകരണം തടയാം. ഭൂമിയിലെ അടുത്ത തലമുറയ്ക്ക് വേണ്ടി നമുക്ക് ഭൂമിയെ മാലിന്യത്തിൽ നിന്ന് മുക്തിയിലേക്ക് കൊണ്ടുവരാം. വ്യക്തി ശുചിത്വം പോലെ തന്നെ പ്രാധാന്യമുള്ളതാണ് പരിസര ശുചിത്വം.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം