ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/പോരാടാം ഒന്നിച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
18:19, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പോരാടാം ഒന്നിച്ച് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോരാടാം ഒന്നിച്ച്

കൊറോണ വൈറസ് അഥവാ കോവി‍‍ഡ് 19 എന്ന മാരകരോഗം 210 രാജ്യങ്ങളിൽ പടർന്ന‍ു പിടിച്ചിരിക്ക‍ുകയാണ് .ഇന്ന് ഇന്ത്യയ‍ുടെ 21 ദിവസത്തെ ലോക്ഡൗണിൻ്റ 18 ‍ാം ദിനമാണ്. ഇന്ത്യയ‍ിൽ കൊറോണ വൈറസ് സ്‍ഥീകരിച്ചവര‍ുടെ എണ്ണം 7447.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക‍ു പ്രകാരം 239 പേർ മരിച്ച‍ു . ലോകത്ത് 16,96,139 പേ‍ർക്ക് കൊറോണ വൈറസ് സ്‍ഥീകരിച്ച‍ു 1,02,669 പേർ മരിക്ക‍ുകയ‍ും ചെയ്‍ത‍ു.യ‍ു എസ് ലാണ് ഏറ്റവ‍ും ക‍ൂട‍ുതൽ കൊറോണ വൈറസ് കേസ് സ്‍ഥീകരിച്ചത് . അതിന‍ുശേഷം ഇറ്റലി, ജർമ്മിനി, ഫ്രാൻസ്....

ആരോഗ്യ വിദഗ്‍ദര‍ുടെ വിശ്വാസം ഈ കൊറോണ വൈറസ് വവ്വാലിൽ നിന്നോ ഈനാപ്പേച്ചികളിൽ നിന്നോ ആണ് വന്നത് എന്നാണ്. ഈ വൈറസ് ആദ്യമായി മന‍ുഷ്യരിൽ പക‍ർന്നത് ചൈനയിലെ വ‍ുഹാൻ സ്ഥലത്താണ്. ഈ വൈറസ് ഏറ്റവ‍ും ക‍ൂട‍ുതൽ പടർന്ന‍ത‍് മന‍ുഷ്യർക്കിടയിലാണ് .

കോവി‍‍ഡ് 19 പടര‍ുന്നത് മന‍ുഷ്യരിൽ നിന്ന‍ും മന‍ുഷ്യരിലേക്കാണ്. ത‍ുമ്മ‍ുമ്പോഴ‍ും ച‍ുമയ്‍ക്ക‍ുമ്പോഴ‍ും സ്‍പർശനത്തില‍ൂടെയ‍ും ഇത് മന‍ുഷ്യരിൽ നിന്ന‍ും മന‍ുഷ്യരിലേക്ക് പടര‍ുന്ന‍ു .കൊറോണ വൈറസ് ഉളളവ‍ർ അതിൻ്റ ലക്ഷണങ്ങൾ കാണിക്കാതെ തന്നെ രോഗം പടർത്ത‍ും.

വൈറസ് വ്യാപനം തടയാന‍ുളള മാ‍ർഗങ്ങൾ

1.ആള‍ുകള‍ുമായ‍ുളള അട‍ുത്ത ഇടപെടൽ ഒഴിവാക്ക‍ുക

2.ഇടയ്‍ക്കിടെ സോപ്പോ ഹാൻഡ്‍വാഷോ ഉപയോഗിച്ച് 20 സെക്കൻ്റ ഒാളം കൈകൾ നന്നായി കഴ‍ുക‍ുക

3.അല്ലെങ്കിൽ 60% ആൽക്കഹോൾ അടങ്ങിയ ഹാൻഡ്‍ സാനിറ്റെസർ ഉപയോഗിച്ച് കൈകൾ വ‍ൃത്തിയാക്കുക

4.സർക്കാർ നിർദ്ദേശങ്ങൾ പാലിക്ക‍ുക

5.പ‍ുറത്തിറങ്ങ‍ുമ്പോൾ മാസ്‍കോ ത‍ൂവാലയോ ഉപയോഗിച്ച് മ‍ൂക്ക‍ും വായയ‍ും മറക്ക‍ുക

ഗൗതം ക‍ൃഷ്‍ണ
9 A ബി.ഇ. എം.പി . എച്ച് . എസ്. തലശ്ശേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം