ജി.എൽ.പി.എസ് കൂററ/ഞങ്ങൾ പൂമ്പാററകളായെത്തും

Schoolwiki സംരംഭത്തിൽ നിന്ന്
13:40, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14503 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞങ്ങൾ പൂമ്പാററകളായെത്തും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞങ്ങൾ പൂമ്പാററകളായെത്തും

പൂത്തുലഞ്ഞാടിയ ക൪ണികാരം മഞ്ഞ-
മേലാപ്പു ചാ൪ത്തിക്കണിയൊരുക്കി
കാത്തിരുന്നു പുല൪കാല മുഹൂ൪ത്തത്തിൽ,
പുഞ്ചിരിച്ചെത്തുന്ന മാലോകരെ.
പൂന്തേൻ നുകരുവാനാദ്യമെത്തുന്നൊരു
പഞ്ചവ൪ണ്ണക്കിളി വന്നതില്ല.
സംഗീതക്കച്ചേരി പാടിയാടീടുന്ന
കോകിലവ്യന്ദവും വന്നതില്ല.
നേരം വെളുത്തതും അ൪ക്കവെളിച്ചത്തിൻ
ചൂടേറി വന്നതും മിഥ്യയാണോ ?
കനിമൂത്ത മാവുകൾ മാവിന്റെ ചോട്ടിലായ്
ആ൪ത്തു കളിക്കുന്ന പിഞ്ചുമക്കൾ.
കണികാണും കാഴ്ചകളൊന്നുമേയില്ലല്ലോ
നാടു മാറി ഞാൻ വിട൪ന്നു പോയോ ?
നാടല്ല ,നാളല്ല ,മാറി മറിഞ്ഞത്
നാടിന്റെ സ്വാസ്ഥ്യം മഹാമാരിയാൽ.
നാടു മുടിച്ച മഹാമാരി പോയ്ക്കോട്ടെ,
പൂമ്പാറ്റയായ് പറന്നടുക്കാം.
 

പുരുഷോത്തമൻ കോമത്ത് .ഹെഡ്മാസ്റ്റ൪
2 ജി.എൽ.പി.എസ് കൂരാറ,കണ്ണൂർ ജില്ല, പാനൂർഉപജില്ല
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത