ഗവ. ഹയർസെക്കണ്ടറി സ്കൂൾ തോട്ടക്കോണം/അക്ഷരവൃക്ഷം/പുഴയൊഴുകും വഴി

Schoolwiki സംരംഭത്തിൽ നിന്ന്
11:34, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുഴയൊഴുകും വഴി


നിന്നെ നശിപ്പിക്കും ഞാൻ
ഇന്ന് ഞാൻ ഇവിടെയീ വാകമരച്ചോട്ടിൽ ഇരിക്കുമ്പോൾ
ഇന്നലെ എന്നെ തഴുകിയ പുഴയീ,
കാവിനുള്ളിൽ മരിക്കുമ്പോൾ ,
അറിയാതെ ഉതിരുന്ന അശ്രു നീ തുടയ്ക്കുക ,
ജ്വലിക്കുക നീ നാളേക്ക് വെളിച്ചമായി .
എന്റെ ഏകാന്തതയുടെ കൂട്ടായി
എന്റെ നിഴലായി മാറിയ ,
കൂട്ടുകാരി നിന്നെ ഞാൻ
ദ്രോഹിക്കുന്നു ....
നിന്നെ നശിപ്പിക്കുന്നു ...
ഇന്നലെനീ എന്നിലൂടെ ഒഴുകയും,
ഇന്ന് നീ എന്നിലൂടെ ജ്വലിക്കയും ,
നാളെ നീ എന്നിലൂടെ ജനിക്കയും ,
ചെയ്യുന്ന ഓമനേ,
നിന്നെ ഞാൻ പുഴയെന്നു വിളിക്കുന്നു
ഇന്നിവിടെ നിന്റെ കടവിൽ ,
തോണികൾ ചലിക്കുന്നില്ല
ഇന്നിവിടെ നിന്റെ മാറിൽ ,
നെടും ചൂരികൾ ശയിക്കുന്നില്ലാ
നാളെ നീയൊഴുകിയ വഴിയും മായും
നീ മാഞ്ഞു പോകാൻ ഉതകിയ
ഞാനും മായും. നിന്നെ ഒന്ന് പുണരാൻ ,
നിന്നിൽ ഒന്ന് അലിയാൻ,
എന്നും ഞാൻ കൊതിക്കും
അന്ന് ഞാൻ കരയും
നിനക്കായ് എന്തെങ്കിലും ചെയ്യാമെന്നോർത്ത് !

പവിത്ര .എസ്
8B ജി.എച്ച്.എസ്.എസ് തോട്ടക്കോണം
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത