തൃശ്ശൂർ

Schoolwiki സംരംഭത്തിൽ നിന്ന്
04:35, 22 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dcthrissur (സംവാദം | സംഭാവനകൾ)

ഫലകം:തൃശ്ശൂര്‍

കേരള സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് തൃശൂര്‍ (തൃശ്ശിവപേരൂര്‍) . കേരളത്തിന്റെ‍ സാംസ്കാരിക തലസ്ഥാനമായി തൃശ്ശൂര്‍ അറിയപ്പെടുന്നു. സമുദ്രനിരപ്പില്‍ സ്ഥിതിചെയ്യുന്ന ഈ ജില്ലയ്ക്ക്‍ 3032 ച.കി. വിസ്തീര്‍ണ്ണമുണ്ട്. ആസ്ഥാനം തൃശൂര്‍ നഗരം ആണ്. നഗരത്തിന്റെ മദ്ധ്യഭാഗത്തായി ഒരു ചെറുകുന്നിന്‍പുറത്ത് ശ്രീവടക്കുംനാഥന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. തൃശൂര്‍ ജില്ലക്ക് ആകെ 5 താലൂക്കുകളാണ് (തൃശൂര്‍, മുകുന്ദപുരം,ചാവക്കാട്, കൊടുങ്ങല്ലൂര്‍, തലപ്പിള്ളി) ഉള്ളത്. ഇരിങ്ങാലക്കുട, ചാവക്കാട്, കൊടുങ്ങല്ലൂര്‍, ചാലക്കുടി, കുന്നംകുളം, ഗുരുവായൂര്‍ എന്നിവയാണ് മുന്‍സിപ്പാലിറ്റികള്‍. ജില്ലയില്‍ 17 ബ്ലോക്ക് പഞ്ചായത്തുകളും 92 ഗ്രാമപഞ്ചായത്തുകളും ഉണ്ട്. തൃശ്ശൂര്‍ പൂരം, വെടിക്കെട്ട്, പുലിക്കളി എന്നിവ വളരെ പ്രശസ്തമാണ്. ദിവാന്‍ ശങ്കരവാര്യരുടെ കാലത്താണ്(1840-56) പ്രധാന റോഡുകളും പാലങ്ങളും നിര്‍മ്മിക്കപ്പെട്ടത്. ഷൊര്‍ണൂരും എറണാകുളവും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന നാരോഗേജ് കൊച്ചിസര്‍ക്കാരിനുവേണ്ടി മദ്രാസ് റെയില്‍വെ കമ്പനി 1902ല്‍ പണിതീര്‍ത്തു. 1930-35ല്‍ കൊച്ചിന്‍ ഹാര്‍ബര്‍ വികസിപ്പിച്ചതോടെ അത് ബ്രോഡ്ഗേജാക്കി

പേരിനുപിന്നില്‍

പെരൂര്‍ അഥവാ പെരിയഊര്‍ (വലിയ നാട്) എന്നതിനോട് തിരുശിവ എന്ന വിശേഷണം ചേര്‍ന്നതാണ്‌ യഥാര്‍ത്ഥത്തില്‍ തൃശ്ശിവപേരൂര്‍ ആയത് എന്ന് ചരിത്രകാരനായ വി.വി.കെ.വാലത്ത് തന്റെ പ്രസിദ്ധമായ കേരളത്തിലെ സ്ഥലചരിത്രങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു. ശൈവ മതത്തിന്റെ ദക്ഷിണേന്ത്യയിലേക്കുള്ള ചരിത്രപരമായ പ്രയാണത്തെയാണ്‌ കേരളമാഹാതമ്യത്തില്‍ പറയുന്ന ഐതിഹ്യം ഭംഗ്യന്തരേണ സൂചിപ്പിക്കുന്നത്. ഐതിഹ്യം ശൈവമതത്തിന്റെ കേരളത്തിലേക്കുള്ള പ്രയാണത്തെയാണ്‍ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം വിശ്വസിക്കുന്നു.


വിദ്യാഭ്യാസ ജില്ലകള്‍
Thrissur
Irinjalakuda
Chavakkad
{{{വിദ്യാഭ്യാസ ജില്ല4}}}
തൃശ്ശൂർ ജില്ലയിലെ വിദ്യാലയങ്ങൾ
എൽ.പി.സ്കൂൾ {{{എൽ.പി.സ്കൂൾ}}}
യു.പി.സ്കൂൾ {{{യു.പി.സ്കൂൾ}}}
ഹൈസ്കൂൾ {{{ഹൈസ്കൂൾ}}}
ഹയർസെക്കണ്ടറി സ്കൂൾ {{{ഹയർസെക്കണ്ടറി}}}
വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ {{{വൊക്കേഷണൽ ഹയർസെക്കണ്ടറി}}}
ടി.ടി.ഐ {{{ടി.ടി.ഐകൾ}}}
സ്പെഷ്യൽ സ്കൂൾ {{{സ്പെഷ്യൽ സ്കൂളുകൾ}}}
കേന്ദ്രീയ വിദ്യാലയം {{{കേന്ദ്രീയ വിദ്യാലയങ്ങൾ}}}
ജവഹർ നവോദയ വിദ്യാലയം {{{ജവഹർ നവോദയ വിദ്യാലയങ്ങൾ}}}
സി.ബി.എസ്.സി സ്കൂൾ {{{സി.ബി.എസ്.സി വിദ്യാലയങ്ങൾ}}}
ഐ.സി.എസ്.സി സ്കൂൾ {{{ഐ.സി.എസ്.സി വിദ്യാലയങ്ങൾ}}}
"https://schoolwiki.in/index.php?title=തൃശ്ശൂർ&oldid=8690" എന്ന താളിൽനിന്ന് ശേഖരിച്ചത്