ജി. എച്ച്.എസ്. പഴയരിക്കണ്ടം/അക്ഷരവൃക്ഷം/സഹജീവിയിൽ നിന്നൊരു ചോദ്യം

Schoolwiki സംരംഭത്തിൽ നിന്ന്
23:45, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29066ghs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=സഹജീവിയിൽ നിന്നൊരു ചോദ്യം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സഹജീവിയിൽ നിന്നൊരു ചോദ്യം
             ഹാ!. എവിടെയും കിളികളുടെ ശബ്ദം. അന്തരീക്ഷത്തിലെ പ്രാണവായുവിനു് എന്തൊരു സുഗന്ധം. വാഹനങ്ങളുടേയും മനുഷ്യരുടേയും ആരവം നിരത്തിൽ കേൾക്കാതെ വന്നപ്പോൾ കാട്ടിലെ ഗജവീരൻമാർ തങ്ങൾ പണ്ട് വിഹരിച്ചിരുന്ന പ്രദേശങ്ങൾ ഒന്നു് കണ്ടാസ്വദിച്ച് , പണ്ട്  ഭക്ഷിച്ച നദിക്കരയിലെ ഈറയിലയുടെ രുചി ആസ്വദിക്കാൻ മസ്ഥകം നീട്ടിയപ്പോൾ കൈയ്യിൽ കിട്ടിയത് ആക്രാന്തം വർദ്ധിച്ച് നട്ടുവെച്ച വിഷമുള്ള വാഴക്കൂമ്പ് വലിച്ചൂരി വായ്ക്കകത്താക്കി.പര്സ്ഥിതിയെ താറുമാറാക്കി മരണഭീതിയിൽ വാമൂടിക്കെട്ടി കൂരക്കുള്ളിൽ ഒതുങ്ങിയ മനുഷ്യരെ നോക്കിയാരാഞ്ഞു. “ നീ ‍‍ഞങ്ങളേക്കാളും ജ്ഞാനിയായിരിന്നിട്ടും നിനക്കെന്തു സംഭവിച്ചു എന്ന് ഞങ്ങളോട് പറയ്ക”. പ്രകൃതിയെ സംരക്ഷിക്കാനോ സൃഷ്ടാവിനെ തോൽപ്പിക്കാനോ? ഞങ്ങൾക്കും ഒരു മാസ്ക് വേണ്ടിവന്നാൽ ആരോട് കേഴുമെന്നു് ഞങ്ങളോട് പറഞ്ഞു തരിക. ലോക്ഡൗൺ ഇനിയും നീട്ടിയിരുന്നെങ്കിൽ, എത്ര  നന്നായിരുന്നു! ആരു ഞങ്ങൾക്കു വേണ്ടി നിവേദനം സമർപ്പിക്കും? ഞങ്ങളെ നിയന്ത്രിച്ചിരുന്ന മനുഷ്യസമൂഹത്തിനെന്തുപറ്റി? നിന്റെ മരണഭീതി ഞങ്ങളോട് പങ്കുവയ്ക്കൂ,... നിൻ ദുഃഖത്തിൻ  ആഴമറിയട്ടെ......................
ഗ്രേസ് ജി ജോർജ്
5 C GHS പഴയരിക്കണ്ടം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം