ഗവ. എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/കാട്ടിലെ ലോക്കഡൗൺ
കാട്ടിലെ ലോക്കഡൗൺ (കഥ)
കിങ്ങിണി കാട്ടിൽ കൂട്ടുകാരെല്ലാം വളരെ സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നത്. കൂട്ടുകാരുടെ നേതാവ് ആയിരുന്നു മിന്നു തത്ത. കളിച്ചും ചിരിച്ചും കൂട്ടുകൂടിയും അവർ ജീവിതം ആഘോഷമാക്കി. എല്ലാവർക്കും നന്മ ചെയ്യുന്ന മിന്നു തത്ത എന്നും കാടിൻറെ അഭിമാനം ആയിരുന്നു. അങ്ങനെ ഇരിക്കെ ആ വാർത്ത കിങ്ങിണി കാട്ടിലും എത്തി. കാടായ കാടുകൾ താണ്ടി ആ മാരക രോഗാണു തങ്ങളുടെ കാട്ടിലും എത്തി. അയ്യോ ഇനി എന്തു ചെയ്യും കൂട്ടുകാർ തമ്മിൽ പറഞ്ഞു. മിന്നു തത്തയും കൂട്ടരും കാട്ടിൽ ലോക്കഡൗൺ പ്രഖ്യാപിച്ചു. ഒന്നും പറയാതെയും തമ്മിൽ കാണാതെയും കൂട്ടുകാർ അവരവരുടെ കൂടുകളിൽ തങ്ങി. തങ്ങളുടെ പ്രീയപെട്ടവർ പലരും ആഹാരം ഇല്ലാതെയും മരുന്ന് ഇല്ലാതെയും മരണപ്പെടുന്ന വാർത്ത മിന്നു തത്തയെ സങ്കടപ്പെടുത്തി. മിന്നു തത്ത നിർദേശങ്ങൾ പാലിച്ചു കൊണ്ട് മാസ്കും ധരിച്ചു കൂടു വിട്ടു ഇറങ്ങി. കൊക്കും കൈകളും വൃത്തിയാകേണ്ടതിനെ പറ്റിയും തമ്മിൽ അകലം പാലിക്കേണ്ടതിനെ പറ്റിയും മാസ്ക് ധരിക്കേണ്ടതിനെ പറ്റിയും നിയന്ത്രണങ്ങൾ പാലിക്കാത്ത പക്ഷം ലോകം മുഴുവൻ ഈ രോഗത്തിന് മുൻപിൽ കിഴടങ്ങേണ്ടി വരുമെന്നും അവൾ കൂട്ടുകാർക്ക് പറഞ്ഞു കൊടുത്തു. പല കൂടുകളിലും ഒറ്റ പെട്ടവർക്ക് ആഹാരം എത്തിച്ചു കൊടുത്തു.കൃത്യമായി നിയന്ത്രണം കാണിച്ച കാരണം തന്റെ കാട് വേഗം രോഗമുക്തമായി. ഇതിൽ മിന്നു തത്ത സന്തോഷിച്ചു. ലോകത്തിലുള്ള കാടുകൾക്ക് മുന്നിൽ കിങ്ങിണി കാടിൻറെ പ്രശക്തി ഉയർന്നു. സ്വയം സുരക്ഷാ ഉറപ്പാക്കി കൊണ്ട് മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിച്ച മിന്നു തത്തയെ എല്ലാരും അഭിനന്ദിച്ചു.
|