സെന്റ് തോമസ് യു .പി.എസ് അയിരൂർ/അക്ഷരവൃക്ഷം/ശുചികുട്ടനും കൊറോണഭൂതവും

Schoolwiki സംരംഭത്തിൽ നിന്ന്
18:50, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചികുട്ടനും കൊറോണഭൂതവും

മന്ദാരം കാട്ടിലെ അതിശക്തനായ ഒരു ഭൂതമായിരുന്നു 'കൊറോണഭൂതം'.അവനെ നേരിടാൻ ആർക്കും ധൈര്യമില്ലായിരുന്നു. അവൻ എവിടെ നിന്ന് വന്നുവെന്നോ, എങ്ങനെ ഉണ്ടായെന്നോ ആർക്കും അറിയില്ല.അവൻെറ ശല്യം സഹിക്കവയ്യാതെ കാട്ടിലെ സിംഹ മൂപ്പൻ ഒരിക്കൽ അവനെ നേരിടാൻ ചെന്നു.അപ്പോൾ കൊറോണ ഭൂതം സിംഹമൂപ്പൻെറ ശരീരത്തിൽ കടന്നുകൂടി.പെട്ടെന്ന് അവശനായ സിംഹമൂപ്പൻ തൻെറ ഗുഹയിലേക്ക് മടങ്ങി. പിന്നെ 2, 3 ദിവസത്തേയ്ക്ക് മൂപ്പനെ ആരും കണ്ടിട്ടില്ല. ആദ്യമാദ്യം തുമ്മാനും ചീറ്റാനും തുടങ്ങി പിന്നെ ശ്വാസം മുട്ടലും ചുമയുമായി ഒടുവിൽ കടുത്ത പനിയും വിറയലുമായി. ഇതു കണ്ടപ്പോൾ കൊറോണ ഭൂതത്തിനു വലിയ സന്തോഷമായി .തന്നെ നേരിടാൻ വന്ന സിംഹമുപ്പനെ വകവരുത്തിയപ്പോൾ അവൻ ഇങ്ങനെ ഒരു പാട്ടുപാടി

   " ഭൂതം ഭൂതം കൊറോണ ഭൂതം
                 രോഗംപരത്തും പുതുഭൂതം
                 എൻെറ കൂടെ കളിച്ചുരസിക്കാൻ
                 വായോ വായോ നാട്ടാരേ"
കൊറോണ ഭൂതത്തിൻെറ പാട്ടുകേട്ട് പലരും അവൻെറ വലയിൽ കുടുങ്ങി. സത്യം പറഞ്ഞാൽ ഈ ലോകം മുഴുവനും ഈ രോഗം പിടിപ്പെടാൻ ഇറങ്ങിയ ഒരു ദുഷ്ട്ടനായിരുന്നു അവൻ .അവൻെറ ഈ പടയോട്ടത്തിൽ അനേകം സംഭവങ്ങൾ ഉണ്ടായി.കാട്ടിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു.ഇതു കണ്ട കൊറോണ ഭൂതത്തിന് സന്തോഷമായി.ഇതിനിടയിൽ അവൻ ശുചി നഗറിലെ ശുചിക്കുട്ടനെക്കുറിച്ച് കേൾക്കാനിടയായി. അവൻ കരുതി 'ഇത്രയും ആയ സ്ഥിതിയ്ക്ക് ഇവനെക്കൂടി രോഗിയാക്കാം '. അപ്പോൾ അവൻ ഇങ്ങനെ പാടി...

' ഭൂതം ഭൂതം പുതു ഭൂതം ഞാൻ ശുചിനഗറിലെ പുതു ഭൂതം എൻെറ കൂടെ കളിച്ചു രസിക്കാൻ വായോ വായോ ശുചിക്കുട്ടാ...’ കൊറോണ ഭൂതത്തിൻെറ പാട്ടുകേട്ട് ശുചിക്കുട്ടൻ ചിരിച്ചു. നാട്ടിലെങ്ങും കൊറോണ ഭൂതം കറങ്ങി നടപ്പുണ്ടെന്ന് അവൻെറ അച്ഛൻ പറഞ്ഞു മനസ്സിലാക്കിയിരുന്നു. ഭൂതത്തെ നാണം കെടുത്തി വിടണമെന്ന് അവൻ കരുതി. വീടിൻെറ മുൻവശത്ത് അച്ഛൻ കൈ കഴുകാനുളള സോപ്പും വെളളവും വെച്ചിട്ടുണ്ടായിരുന്നു. വീട്ടിലുളള എല്ലപേരും കൈകാലുകൾ കഴുകിയാണ് അകത്ത് പ്രവേശിച്ചിരുന്നത്. കൊറോണാഭൂതം നോക്കി നിൽക്കേ ശുചിക്കുട്ടൻ കൈകൾ തേച്ചുകഴുകി . ഇതികണ്ട കൊറോണാഭൂതം ജീവനുംകൊണ്ട് രക്ഷപ്പെട്ടു. ശുചിക്കുട്ടൻ ആ ഭൂതത്തെ കളിയാക്കിക്കൊണ്ട കൈക്കൊട്ടി ചിരിച്ചു. പിന്നെ ആ ഭൂതം ആ വഴി വന്നിട്ടില്ല...

മയൂഖ്.എം
7A സെന്റ് തോമസ് യു .പി.എസ് അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ