ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/ അവധിക്കാലവും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
18:30, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14669 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= അവധിക്കാലവും കൊറോണയും <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവധിക്കാലവും കൊറോണയും


കൊറോണ എന്ന മഹാരോഗം കാരണം നേരത്തെ സ്കൂൾ അടച്ചു.ഞാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങാറേയില്ല.ഈ രോഗത്തെ കുറിച്ച് കൂടുതലൊന്നും അറിയുകയുമില്ല.പത്രത്തിലൂടെയും ടി വി യിലൂടെയും ഇതൊരു മഹാ രോഗമാണെന്നും വേഗത്തിൽ പടർന്നു പിടിക്കുമെന്നും അറിയാൻ കഴിഞ്ഞു.ആരോഗ്യ പ്രവർത്തകർ പറയുന്നതനുസരിച്ച് സോപ്പ് ഉപയോഗിച്ച് കൈ കഴുകും.അതിനിടയിൽ തൊണ്ട വേദനയും പനിയും വന്നപ്പോൾ ഞാൻ പേടിച്ചുപോയി.ഒരാഴ്ച എടുത്തു അത് മാറാൻ.ഈ അവധിക്കാലം എവിടെയും പോകാൻ കഴിഞ്ഞില്ല.വീട്ടിലിരുന്നു മടുക്കുമ്പോൾ ചിത്രം വരയും പെയിന്റിങ്ങും കടലാസ് രൂപങ്ങൾ ഉണ്ടാക്കിയും ടി വി കണ്ടും സമയം ചെലവഴിക്കുന്നു.ഈ പ്രാവശ്യത്തെ വിഷു ആഘോഷവും വീട്ടിനുള്ളിൽ തന്നെയായി.പുത്തനുടുപ്പും ആൾക്കൂട്ടവുമില്ലാത്ത ഒരു വിഷു ആഘോഷം ആദ്യമായാണ്.വിഷുക്കണി വെക്കുകയും അച്ഛനും അമ്മയും കൈനീട്ടം തരികയും ചെയ്തു.മെയ്‌ 1 എന്റെ പിറന്നാൾ ആണ്. ഇങ്ങനെയാണെങ്കിൽ പിറന്നാൾ ആഘോഷിക്കാനും കഴിയില്ല.സാരമില്ല.....കൊറോണ എന്ന മഹാരോഗം പെട്ടന്ന് ഭേദമായി ഒരു നല്ല നാളെക്കായി കാത്തിരിക്കാം..........

വൈഗ സുരേഷ്
5 B ശങ്കരവിലാസം യു.പി സ്കൂൾ മുതിയങ്ങ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം