എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/പരാജിതനായ മനുഷ്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
പരാജിതനായ മനുഷ്യൻ

കാട്ടാള ജന്മമിനിയും,...
തിന്നും കുടിച്ചും ആർത്തുല്ലസിച്ചും ജീവിച്ചവനല്ലേ നീ മനുഷ്യാ,...
അടച്ചിട്ടമുറികളിൽ പെട്ടെങ്കിൽ അറിയണം,
നിൻ ക്രൂരത ഇനിയെങ്കിലും,..
കിട്ടുന്നതെല്ലാം തിന്നും കുടിച്ചും വാങ്ങിയതല്ലേ
ഈ ദുരന്തവും,...
ഓർക്കുന്നുവോ
നീ കൂട്ടിലടച്ച ജീവിതങ്ങൾ..
പറവകൾ , മീനുകൾ ..
അവരുടെയെല്ലാം സ്വപ്നങ്ങൾ
നീ ബാക്കിയാക്കി..
ദൈവമാം കരങ്ങളാൽ നീയ
ഇപ്പോൾ സ്വയം നിർമിച്ച ചില്ലുകൊട്ടാരത്തിൽ
നീയും
പറവയായ്‌ മത്സ്യമായ് മാറിത്തുടങ്ങിയോ?
ചേലുള്ള
ടാറിട്ട റോഡിലൂടോടുവാൻ
ആഗ്രഹം കാണുമെന്നറിയാം
എങ്കിലും
പൂട്ടിയിട്ട മുറികളിൽ
ഒറ്റക്കിരുന്നോരു ദൈവമായ് മാറുകയാണെന്നുമറിയാം...











 

BHAVITHRA
8 O എൽ. വി. എച്ച്.എസ്. പോത്തൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത