ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/കോഴിയും കുറുക്കനും

Schoolwiki സംരംഭത്തിൽ നിന്ന്
14:17, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോഴിയും കുറുക്കനും

ഒരിക്കൽ ഒരു കാട്ടിൽ ഒരു കോഴി ഉണ്ടായിരുന്നു .ഒരു ദിവസം കോഴി ഭക്ഷണം തേടി പോകുന്ന വഴിക്ക് ഒരു കുറുക്കനെ കണ്ടു. കുറുക്കനെ കണ്ടതും കോഴി പേടിച്ച് വിറച്ചു ഓടാൻ തുടങ്ങി .ഇതു കണ്ട കുറുക്കൻ കോഴിയോട് പറഞ്ഞു ഞാൻ നിന്നെ പിടിക്കാൻ വന്നതല്ല നിന്നോട് കൂട്ടുകൂടാൻ വന്നതാ.എനിക്ക് ഈ കാട്ടിൽ ഒരു കൂട്ടുകാരുമില്ല .ആർക്കും എന്നെ ഇഷ്ടമല്ല.നീ എങ്കിലും എന്നെ കൂട്ടുകാരൻ ആക്കുമോ. ഇതു പറഞ്ഞതും കുറുക്കൻ കരയാൻ തുടങ്ങി. ഇത് കണ്ടപ്പോൾ കോഴിക്ക് സങ്കടം വന്നു.കോഴി പറഞ്ഞു നി കരയണ്ട ഇന്നു മുതൽ നീ എൻ്റെ കൂട്ടുകാരനാണ്. കോഴി കുറുക്കനേയും കൂട്ടി തീറ്റ തേടാനിറങ്ങി .കുറച്ച് ദൂരം നടന്നതും കുറുക്കൻകോഴിയുടെ മേൽ ചാടി വീണു. പാവം കോഴി കുറുക്കൻ്റെ വായ റ്റിലും ആയി.

ഗുണപാഠം: 'ഒരിക്കലും നമ്മൾ ശത്രുക്കളെ കണ്ണുമടച്ച് വിശ്വസിക്കരുത്

കൃഷ്ണദേവ്.കെ
2 B ഏര്യം വിദ്യാമിത്രം യു.പി.സ്കൂൾ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ