ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/അല്പം നന്മ

Schoolwiki സംരംഭത്തിൽ നിന്ന്
12:06, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അല്പം നന്മ

ദൈവം ഈ ഭൂമിയെ സൃഷ്ടിച്ചു
അതിലവൻ പല പൂക്കളും വിരിയിച്ചു
വൃക്ഷച്ചുവട്ടിൽ മധുരമാം പഴങ്ങൾ പൊഴിച്ചു
അവിടെ അണ്ണാൻ ചിലച്ചു കിളികൾ ചിരിച്ചു
തെളിനീരുറവകൾ താളത്തോടെ നദികളിൽ വന്നണഞ്ഞു
ദൈവം സ്വർല്ലോകസമമാക്കി ഈ ഭൂമിയെ
അവിടെ വസിക്കും 'ബുദ്ധിജീവികളാം' മനുഷ്യൻ
ഇവിടം അവർതൻ ലോകമെന്നവർ സ്വയം നടിച്ചു
അതിരു കടന്നൂ മനുഷ്യ ചെയ്തികൾ
എത്രയെത്ര കുന്നുകൾ, വയലുകൾ...
ഇടിച്ചു നിരത്തി.. മണ്ണിട്ടുമൂടി..
ആകാശം മുട്ടി നിൽക്കുന്ന കെട്ടിടങ്ങൾ ,സമുച്ചയങ്ങൾ
എല്ലാം പണിതു പ്രകൃതിയുടെ പച്ചപ്പുമാറ്റി

ഇന്നു ദരിദ്രന് ആഹാരമില്ല എന്നാൽ, ആഹാരം ആഢംബരമാക്കി വിലസുന്നു ധനികൻ
സ്വന്തം മക്കളെ വേദനിപ്പിക്കുന്ന മാതാപിതാക്കൾ
ഇന്നു മനുഷ്യന് ലജ്ജയില്ല ,പരസ്പര സ്നേഹമില്ല
ബാല്യം വിട്ടു പോവാത്ത മകളെ പീഡിപ്പിക്കുന്നു പിതാവ്!
സ്വന്തം മകനെ കൊല്ലുന്ന അമ്മ!
മനുഷ്യർ പരസ്പരം മനുഷ്യരെ ഹിംസിക്കുന്നു
രാജ്യങ്ങൾ കയ്യടക്കാൻ വേണ്ടി നടത്തുന്ന എത്രയോ യുദ്ധങ്ങൾ പിഞ്ചുകുഞ്ഞിനെപ്പോലും നോവിക്കുന്ന മാരകായുധങ്ങൾ !
മതത്തിന്റെ പേരിൽ ,വിദ്വേഷത്തിന്റെ പേരിൽ
തമ്മിൽ തല്ലുന്ന മനുഷ്യൻ
എന്തിനീ അഹന്തത..? ഈ വിദ്വേഷം..?
ഈ ക്രൂര ചെയ്തികൾക്കിടയിൽ ദൈവം അയച്ചൂ പ്രളയം പ്രകൃതി ദുരന്തങ്ങൾ
എന്നിട്ടുമടങ്ങിയില്ല മനുഷ്യന്റെ അഹങ്കാരം
ഇപ്പോഴിതാ ഒരു സൂക്ഷ്മാണുവിനെ പേടിച്ച് പുറത്തിറങ്ങാൻ പോലുമാകാതെ വീർപ്പു മുട്ടുന്നു!
ഇത്രയ്ക്കുള്ളൂ മനുഷ്യൻ ! മനുഷ്യന്റെ പൊങ്ങച്ചം !
ഇപ്പോൾ എന്തുനേടീ..?
ദൈവം തന്ന ആയുസ്സ് എന്തിനു നാം നശിപ്പിക്കണം..?
എന്തിനു പാഴാക്കണമീ ജീവിതം
ഇന്നു മുതൽ നമുക്ക് കൊടുക്കാം-
മറ്റുള്ളവർക്കായ് അല്പം സ്നേഹവും നന്മയും

SHAHIBA A.T
9 D ഡി.ജി.എച്ച്. എസ്.എസ്. താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത