ടി ഡി എച്ച് എസ് എസ്, തുറവൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
07:31, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം

മുൻപ് പലപ്പോഴും വേനൽക്കാല രോഗങ്ങളെ ചെറുക്കാനും മറ്റുമായി ആരോഗ്യപ്രവർത്തകർ പറഞ്ഞിരുന്ന വാക്കാണ് രോഗപ്രതിരോധം. എന്തുകൊണ്ട് മുൻപെങ്ങും ശ്രദ്ധിക്കപ്പെടാതിരുന്ന ഈ വാക്കിൻെറ അർത്ഥവ്യാപ്തി ഇത്രയേറേ ശ്രദ്ധയാകർഷിച്ചു എന്ന ചോദ്യത്തിന് ഇന്ന് ഏതൊരുകുട്ടിക്കും മറുപടി നൽകാനാകും. കാരണം വികസിതരാജ്യങ്ങളുൾപ്പടെയുള്ല ലോകജനത മുഴുവനും വീടിൻെറ അകത്തളങ്ങളിലേയ്ക്ക് ഒതുങ്ങികൂടേണ്ടിവന്നതിന് ഹേതുവായ മഹാമാരിയെ ഇന്ന് ഏവരും അറിയും. ശാസ്ത്രലോകം കണ്ടുപിടുത്തങ്ങളുടെ കൊടുമുടിയിൽ എത്തിനിൽക്കുന്ന ഈ ഘട്ടത്തിൽപോലും കൊറോണ എന്ന വൈറസ് മൂലമുണ്ടാകുന്ന കോവിഡ് 19 എന്ന ഈ രോഗാവസ്ഥ അവർക്കു മുൻപിലും ചോദ്യചിന്നമായി മാറിയിരിക്കുന്ന ഈ സാഹചര്യത്തിൽ മാനവരാശിയെ മുഴുവൻ വിനാശത്തിലേയ്ക്കു നയിക്കുന്ന ഈ രോഗത്തിന് ഫലപ്രദമായ ചികിത്സയും വാക്സിനും കണ്ടുപിടിക്കുംവരേയും അതിനുശേഷവുമെല്ലാം അവലംബിക്കാവുന്ന ഏകമാർഗ്ഗമാണ് രോഗപ്രതിരോധം വ്യക്തി ശുചിത്വവും പരിസര ശുചിത്വവും എല്ലാം ഈ ഒരു വാക്കിൽ അടങ്ങിയിരിക്കുന്നു.

                                                        ഇടവേളകളിൽ കൈകൾ സോപ്പുകൊണ്ടു കഴുകുക,സാമൂഹിക അകലം പാലിക്കുക, പൊതുസ്ഥലങ്ങൾ സന്ദർശിക്കാതിരിക്കുക, തുടങ്ങിയ ലളിതമായ പ്രവർത്തനങ്ങൾ കൃത്യനിഷ്ടയോടെ നിഷ്‌കർഷിക്കുക എന്നതാണ് രോഗപ്രതിരോധം എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്.കൊറോണയ്ക്കെതിരെയുള്ള ഈ പോരാട്ടത്തിൽ  പ്രഥമസ്ഥാനം രോഗപ്രതിരോധം എന്ന മൂർച്ചയേറിയ വാളിനായിരിക്കണം. നമ്മളാലാകുംവിധം ഈ മഹാമാരിയെ പ്രതിരോധിക്കാൻ ശ്രമിക്കാം. ഒരുപക്ഷേ ഒരാളിലൂടെയെങ്കിലും ഈ രോഗം പകരുന്നതു തടയാൻ സാധിച്ചാൽ രോഗപ്രതിരോധം എന്ന മൂർച്ചയേറിയ വാളിൽതട്ടി പ്രതിഫലിക്കുന്ന പുത്തൻ പ്രകാശം മറ്റുള്ലവരിലേയ്ക്കു പകരാൻ നമുക്കു സാധിക്കും. കണ്ണിനുപോലും കാണാനാവാത്ത ഈ വൈറസിനെ ഇല്ലാതാക്കാൻ; അതിനു നമ്മെ ഉറ്റവരായി കണ്ടവർനൽകിയ "രോഗപ്രതിരോധം" നമ്മിലൂടെ പ്രാവർത്തികമാകട്ടെ
മരിയാജസ്‌ന
10 ബി ടി ഡി എച്ഛ് എസ്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം