സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/ശുചിത്വവും ആരോഗ്യ പരിപാലനവും

Schoolwiki സംരംഭത്തിൽ നിന്ന്
04:24, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വവും ആരോഗ്യ പരിപാലനവും

രോഗങ്ങളില്ലാത്ത സുഖപ്രദമായ ജീവിതാവസ്ഥയ്ക്ക് ആണ് ആരോഗ്യം എന്നു പറയുന്നത്. മനുഷ്യൻ പ്രാധാന്യം നൽകുന്നതും ആഗ്രഹിക്കുന്നതും ആരോഗ്യമുള്ള ശരീരമാണ്. മാനസികവും ശാരീരികവുമായ ആരോഗ്യം മനുഷ്യന്റെ സുഖകരമായ ജീവിതത്തിന് കാരണമായിത്തീരുന്നു. രോഗങ്ങൾ ആരോഗ്യം നശിപ്പിക്കുന്നു. ലോകത്ത് ഇന്ന് പൊട്ടിപ്പുറപ്പെടുന്ന പല മഹാവ്യാധികളും ഭൂമിയിലെ ജീവജാലങ്ങളെ നശിപ്പിക്കുവാൻ കഴിയുന്നവയാണ്. അത്തരമൊരു സാഹചര്യത്തിൽ രോഗ വ്യാപനത്തെക്കുറിച്ചും ആരോഗ്യപരിപാലനത്തെക്കുറിച്ചും നാം ചിന്തിക്കേണ്ടി ഇരിക്കുന്നു.

രോഗവ്യാപനത്തിന് സാഹചര്യം ഒരുക്കുന്നത് ശുചിത്വമില്ലാത്ത പരിസ്ഥിതിയാണ്. ഉറവിടം മനസ്സിലാക്കാൻ സാധിക്കാത്തതും രോഗവ്യാപനം വർധിപ്പിക്കുന്നു. ആരോഗ്യ പരിപാലനത്തിൽ മുൻഗണന നൽകേണ്ടത് ശുചിത്വത്തിനാണ്. വ്യക്തി ശുചിത്വവും സാമൂഹ്യ ശുചിത്വവും രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്നു. സ്വന്തം ആരോഗ്യത്തോടൊപ്പം മറ്റുള്ളവരുടെ ആരോഗ്യവും സംരക്ഷിക്കാൻ ഇതിലൂടെ സാധിക്കുന്നു.
രോഗങ്ങൾ പടരുന്ന ഈ സാഹചര്യത്തിൽ നാം ശുചിത്വത്തിന് ഏറെ പ്രാധാന്യം നൽകണം.ഇതിലൂടെ ആരോഗ്യകരമായ ഒരു പരിസഥിതി പണിതുയർത്താൻ നമുക്ക് സാധിക്കും. ആരോഗ്യകരമായ ഒരു സമൂഹത്തെ സ്വപ്നം കാണുന്നതിനുമുപരി അത്തരത്തിൽ ഒന്ന് സൃഷ്ടിക്കാൻ നാം മുൻകൈ എടുക്കണം. അങ്ങനെ രോഗങ്ങളിൽ നിന്നും മുക്തി ലഭിച്ച ആരോഗ്യകരമായ സമൂഹം നമുക്ക് പണി തുയർത്താൻ സഹായിക്കാം.

അഞ്ജന വിജയ് കൃഷ്ണ
10 C സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം